തൃശൂർ: കൊടകര കുഴൽപ്പണ കേസില്‍ യുവമോർച്ച നേതാവ് സുനിൽ നായികിനെ അന്വേഷണസംഘം ചോദ്യം ചെയ്‌തു. അതേസമയം പണം ബിസിനസ് ആവശ്യത്തിന് കൊടുത്തുവിട്ടതാണന്നും താൻ ചെറുപ്പം മുതൽ ശാഖയിൽ പോകുന്ന ആർഎസ്എസ് പ്രവർത്തകനാണെന്നും കള്ളപ്പണത്തെപ്പറ്റി പരാതി നൽകിയ ധർമ്മരാജൻ പറഞ്ഞു. ഇയാള്‍ ബിജെപി അംഗമാണെന്ന് തൃശൂർ റൂറൽ എസ്.പി. പൂങ്കുഴലി സ്ഥിരീകരിച്ചിട്ടുമുണ്ട്.
Read more: തെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന കള്ളപ്പണം തട്ടിയ കേസ്; ഒൻപത് പേർ കസ്റ്റഡിയിൽ
യുവമോർച്ച നേതാവ് സുനിൽ നായിക് കൊടുത്തയച്ചതാണ് പണമെന്നും ഇരുവരും ബിസിനസ് പങ്കാളികളാണെന്നും പറയുന്നു. എന്നാൽ പിടിച്ചെടുത്ത പണം ഇവർ പറയുന്നതിനേക്കാള്‍ കൂടുതലാണ്. ഒമ്പതാം പ്രതിയുടെ വീട്ടിൽ നിന്ന് മാത്രം കഴിഞ്ഞ ദിവസം 30 ലക്ഷത്തോളം രൂപയും സ്വർണവും കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തിൽ ചില ബിജെപി നേതാക്കൾ സംശയത്തിന്‍റെ നിഴലിൽ ആണ്. കേസിൽ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുമുണ്ട്.