തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ മുഖ്യപ്രതികളായ രണ്ടുപേർ അറസ്റ്റിൽ. മുഹമ്മദലി, അബ്ദുൽ റഷീദ് എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂരിൽ നിന്ന് പിടികൂടിയ ഇവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
കൂടുതൽ വായനക്ക്: തെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന കള്ളപ്പണം തട്ടിയ കേസ്; ഒൻപത് പേർ കസ്റ്റഡിയിൽ
കുഴൽപ്പണം കടത്തുന്നത് കവർച്ചാ സംഘത്തിന് ചോർത്തിക്കൊടുത്തത് അബ്ദുൽ റഷീദ് ആണെന്നും ഇവർ അന്വേഷണ സംഘത്തോട് പറഞ്ഞു. ഇവർക്ക് അഞ്ച് ലക്ഷം രൂപ വീതം പ്രതിഫലവും ലഭിച്ചു. പക്ഷേ ഈ തട്ടിപ്പിന് ശേഷം ഇവർ 45 ലക്ഷത്തിന്‍റെ ഇടപാട് നടത്തി എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൂടുതൽ വായനക്ക്: കുഴൽപ്പണ കേസ് : അന്വേഷണം ബിജെപി- ആർഎസ്എസ് പ്രവർത്തകരെ കേന്ദ്രീകരിച്ച്
കൊടകരയിൽ വാഹനാപകടം ഉണ്ടാക്കി മൂന്നരക്കോടി രൂപ രൂപ തട്ടിയെടുത്ത കേസിൽ ആർഎസ്എസ്- ബിജെപി നേതാക്കളുടെ പങ്ക് കഴിഞ്ഞ ദിവസം തൃശൂർ റൂറൽ എസ്‌പി പൂങ്കുഴലി വ്യക്തമാക്കിയിരുന്നു. കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് പണം എത്തിക്കേണ്ടതിന്‍റെ ചുമതല ബിജെപി പ്രവർത്തകനായ ധർമ്മരാജനായിരുന്നു. യുവമോർച്ച സംസ്ഥാന ട്രഷറർ സുനിൽ നായിക് ആണ് ഇയാൾക്ക് പണം നൽകിയതെന്നും പൊലീസ് വെളിപ്പെടുത്തിയിരുന്നു.
കൂടുതൽ വായനക്ക്: കൊടകര കുഴൽപ്പണ കേസിൽ ഗൗരവമായ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല