തൃശൂർ: കൊടകര കുഴൽ പണ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം.തൃശ്ശൂർ റേഞ്ച് ഡിഐജി യുടെ മേൽനോട്ടത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിന് അന്തർ സംസ്ഥാന ബന്ധം ഉള്ളതിനാലാണ് ഇങ്ങനെയൊരു നടപടി. ഏപ്രിൽ മൂന്നിനാണ് മൂന്നര കോടിയോളം രൂപയും കാറും കൊടകരയിൽ നിന്ന് ഗുണ്ടാ സംഘം കവർച്ച ചെയ്തത്. എന്നാൽ 25 ലക്ഷം നഷ്ടപ്പെട്ടുവെന്നാണ് കോഴിക്കോട്ടെ വ്യവസായിയും ആർഎസ്എസ് പ്രവർത്തകനുമായ ധർമരാജൻ ഡ്രൈവർ ഷംജീർ വഴി പൊലീസിന് നൽകിയ പരാതി.
പ്രധാന പ്രതിയായ അബ്ദുൾ റഹീമിനെ കണ്ണൂരിൽ നിന്നാണ് പൊലീസ് അറസ്‌റ്റ് ചെയ്തത്. പ്രതികളുടെ യാത്ര പുനരാവിഷ്കരിച്ചായിരുന്നു പൊലീസ് തെളിവെടുപ്പ്. രഞ്ജിത്, ദീപക്, മാർട്ടിൻ, ബാബു എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്. കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നും 13 ലക്ഷം രൂപയാണ് രണ്ടു പ്രതികൾകളിൽ നിന്നും പിടികൂടിയത്. ഇതോടെ 50 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. എന്നാൽ പരാതിക്കാരൻ പറഞ്ഞിരിക്കുന്നത് 25 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ്. 19 പ്രതികളാണ് ഇതുവരെ പൊലീസ് പിടിയിലായത്.
കൂടുതൽ വായനയ്ക്ക്: കൊടകരയിൽ കുഴൽപ്പണം കവർന്ന കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ