ETV Bharat / state

കൊടകര കുഴൽപ്പണക്കേസ്; ബിജെപി സംസ്ഥാന സംഘടന സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു - കൊടകര കുഴൽപ്പണം

പ്രതികളടക്കമുള്ളവരുടെ മൊഴികളും മറ്റു തെളിവുകളും ശേഖരിച്ചതിന് ശേഷമാണ് അന്വേഷണം ബിജെപി നേതൃത്വത്തിലേക്ക് കടന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

kodakara black money case  kodakara black money  case leads to higher BJP Leaders  thrissur bjp news  kodakara  kodakara money case  kodakara money  കൊടകര കള്ളപ്പണക്കേസ്  കൊടകര കുഴൽപ്പണക്കേസ്  ബിജെപി സംഘടന നേതാവിനെ ചോദ്യം ചെയ്യുന്നു  ബിജെപി സംഘടന നേതാവ്  കൊടകര  കൊടകര കുഴൽപ്പണം  കൊടകര കുഴൽപ്പണക്കേസ്
കൊടകര കുഴൽപ്പണക്കേസ്; ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു
author img

By

Published : May 28, 2021, 1:32 PM IST

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശിനെ പൊലീസ് ക്ലബിൽ വച്ച് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. മുമ്പും അന്വേഷണ സംഘം ഗണേശിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുനെങ്കിലും ഗണേഷ് ഹാജരായിരുന്നില്ല. കേസിന്‍റെ അന്വേഷണം ബിജെപി ഉന്നത നേതാക്കളിലേക്ക് കൂടി നീങ്ങുന്നതിന്‍റെ സൂചനയാണിത്.

പ്രതികളടക്കമുള്ളവരുടെ മൊഴികളും മറ്റു തെളിവുകളും ശേഖരിച്ചതിന് ശേഷമാണ് അന്വേഷണം ബിജെപി നേതൃത്വത്തിലേക്ക് കടന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. കേസുമായി ബന്ധമില്ലെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഉയർന്ന നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് പാർട്ടിയെ ആശങ്കയിലാക്കുന്നുണ്ട്. ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷിനേയും ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം ഹാജരാകില്ലെന്നാണ് വിവരം.

തട്ടിക്കൊണ്ടുപോകലിൽ പങ്കാളികളായ ഓരോരുത്തർക്കും പത്ത് ലക്ഷം മുതൽ 25 ലക്ഷം വരെ ലഭിച്ചുവെന്നാണ് കണ്ടെത്തൽ. കവർച്ചയ്ക്ക് ശേഷം പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് പ്രതികൾ താമസിച്ചത്. പ്രതികളുടെ പക്കൽ നിന്ന് ഇനിയും പണം കണ്ടെത്താനുണ്ടെന്ന് പൊലീസ് പറയുന്നു. അന്വേഷണസംഘം ഇതുവരെ 1.25 കോടി രൂപയോളം കണ്ടെത്തിയിട്ടുണ്ട്. ബാക്കി തുക എവിടെയാണെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന.

കേസിൽ 19 പ്രതികളെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇവരിൽ ചിലർക്ക് ജയിലിൽ കൊവിഡ് ബാധിച്ചതിനാൽ സുഖപ്പെട്ടശേഷം ഇവരുമായി തെളിവെടുപ്പ് നടത്തും. അതിൽനിന്ന് കൂടുതൽ വിവരങ്ങൾ കിട്ടുമെന്നാണ് കണക്കാക്കുന്നത്. തെരഞ്ഞെടുപ്പിന് വിനിയോഗിക്കാൻ ബിജെപി കർണാടകയിൽനിന്ന് കൊണ്ടുവന്നതാണ് മൂന്നരക്കോടിയെന്ന് കോൺഗ്രസും സിപിഎമ്മും ആരോപിച്ചിരുന്നു. ഇതിന് അനുകൂലമായ തെളിവുകൾ ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു.

READ MORE: കൊടകര കുഴൽപ്പണക്കേസ് : ബിജെപി ജില്ല ട്രഷറർ കെ ജി കർത്തയെ ചോദ്യം ചെയ്തു

കുഴൽപണം കടത്തിയ കേസിൽ വ്യാഴാഴ്‌ച അന്വേഷണ സംഘം ചോദ്യം ചെയ്‌ത ആർഎസ്എസ് പ്രവർത്തകൻ ധർമരാജിൽ നിന്നും ബിജെപി നേതാക്കളെ ബന്ധിപ്പിക്കുന്ന നിർണായക മൊഴി അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. തൃശൂരിൽ മുറിയെടുത്ത് നൽകിയത് ബിജെപി തൃശൂർ ജില്ലാ നേതാക്കളാണെന്ന് ധർമരാജ് അന്വേഷണസംഘത്തിന് മൊഴി നൽകി. വ്യാഴാഴ്ച ആറുമണിക്കൂറിലധികം നേരം നീണ്ട ചോദ്യം ചെയ്യലിൽ കവർച്ചയിൽ നേതാക്കളെ ബന്ധിപ്പിക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് നൽകിയത്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് വിളിച്ചു പറഞ്ഞ പ്രകാരം രണ്ട് മുറികൾ എടുത്തിരുന്നതായി നേരത്തെ അന്വേഷണ സംഘത്തിന് ലോഡ്‌ജ് ജീവനക്കാരന്‍റെ മൊഴി ലഭിച്ചിരുന്നു.

READ MORE: കൊടകര കുഴൽപ്പണ കേസ്; കേസ് ഇഡി ഏറ്റെടുക്കണമെന്ന് എം.വി ശ്രേയാംസ് കുമാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.