തൃശൂർ: അതിരപ്പിള്ളി പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറിനടുത്താണ് തുമ്പിക്കൈ കുരുങ്ങിയ നിലയിൽ കാട്ടാനയുടെ സാന്നിധ്യമുള്ളത്. പരിസ്ഥിതി പ്രവര്‍ത്തകനും വന്യജീവി ഫോട്ടോഗ്രാഫറുമായ വി കെ ആരിദാണ് ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചത്.
2018ലാണ് ആരിദ് ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചത്. എന്നിട്ടും ഫലപ്രദമായ നടപടി ഉണ്ടായില്ല. തുമ്പിക്കൈയിൽ കുരുക്കുമായി കാട്ടാന അലയാൻ തുടങ്ങിയിട്ട് വർഷങ്ങളായിരിക്കുന്നു.
കഴിഞ്ഞ ദിവസം പാലക്കാടുനിന്നുള്ള സംഘം ഇതേ സ്ഥിതിയില്‍ ഈ ആനയെ കണ്ടു. തുടർന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഇടപെടലിനെ തുടര്‍ന്ന് ആനയെ കണ്ടെത്തി കുരുക്കഴിക്കാന്‍ ശ്രമം ആരംഭിച്ചു. വാഴച്ചാല്‍ ഡിഎഫ്ഒ ആര്‍ ലക്ഷ്‌മിയുടെ നിര്‍ദേശ പ്രകാരം മൂന്ന് റേഞ്ചുകളിലെ ഉദ്യോഗസ്ഥര്‍ വനമേഖലയില്‍ തെരച്ചില്‍ തുടങ്ങി.