ETV Bharat / state

കെഎംസി കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ടിഎൻ പ്രതാപൻ എംപി

author img

By

Published : Oct 28, 2019, 11:54 PM IST

കുതിരാനിലെ റോഡ് അറ്റകുറ്റപണി പൂർത്തിയാക്കാത്ത കെഎംസി കമ്പനിക്കെതിരെയും നാഷണൽ ഹൈവേ അതോറിറ്റി ചെയർമാനെതിരെയും നരഹത്യക്ക് കേസെടുക്കണമെന്നും എംപി

ടിഎൻ പ്രതാപൻ എംപി

തൃശ്ശൂർ: കുതിരാനിലെ റോഡ് അറ്റകുറ്റപണി പൂർത്തിയാക്കാത്ത കെഎംസി കമ്പനിക്കെതിരെയും നാഷണൽ ഹൈവേ അതോറിറ്റി ചെയർമാനെതിരെയും നരഹത്യക്ക് കേസെടുക്കണമെന്ന് ടിഎൻ പ്രതാപൻ എംപി. കുതിരാനിലെ റോഡ് അറ്റകുറ്റപ്പണി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് തൃശ്ശൂർ ഡിസിസി സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎംസി കമ്പനിയെ കരിമ്പട്ടികയില്‍പെടുത്തണമെന്നും എംപി ആവശ്യപെട്ടു.

എംപിമാരായ ടിഎൻ പ്രതാപനും രമ്യ ഹരിദാസും ഉപവാസം അനുഷ്ഠിച്ചു. ഈ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് സമരത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ആരോപിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് കെസി അഭിലാഷ് അധ്യക്ഷത വഹിച്ചു. ഗതാഗതക്കുരുക്ക് പതിവായ കുതിരാനിൽ മഴമാറിയാൽ റോഡ് അറ്റകുറ്റപണി ആരംഭിക്കുമെന്ന് ജില്ലാഭരണകൂടത്തിന് കരാർ കമ്പനിയായ കെഎംസി നേരത്തെ ഉറപ്പ് നൽകിയിരുന്നു. ഇത് പാലിക്കാത്തതിനെ തുടർന്നാണ് കോണ്‍ഗ്രസ് പ്രതിഷേധപരിപാടി സംഘടിപ്പിച്ചത്. ജനകീയ സമിതി കഴിഞ്ഞ ഏഴ് ദിവസമായി നടത്തിവന്ന നിരാഹാര സമരത്തിന്‍റെ തുടർച്ചയായാണ് കോണ്‍ഗ്രസ് ഉപവാസ സമരം നടത്തിയത്. ഷാജി കൊടങ്കണ്ടത്ത്, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലീലാമ്മ തോമസ്, എംപി വിൻസെന്‍റ്, സുന്ദരൻ കുന്നത്തുള്ളി, ബേബി നെല്ലിക്കുഴി എന്നിവർ പങ്കെടുത്തു.

Intro:കുതിരാനിലെ റോഡ് അറ്റകുറ്റപ്പണി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ചു ടി എൻ പ്രതാപൻ എംപിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി.മഴമാറിയാൽ റോഡ് പണി ആരംഭിക്കുമെന്ന ഉറപ്പ് കരാർ പാലിക്കാത്തതിനെ തുടർന്നാണ് കോണ്ഗ്രസ്സ് സമരത്തിന് തുടക്കം കുറിച്ചത്.കരാർ കമ്പനിയായ കെ.എം.സി കമ്പനിക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ടി എൻ പ്രതാപൻ എം.പി ആവശ്യപ്പെട്ടു.Body:റോഡ് തകർച്ച പരിഹരിക്കാത്തത്മൂലം മണിക്കൂറുകൾ വാഹനം ബ്ലോക്ക് പതിവായ കുതിരാനിൽ മഴമാറിയാൽ റോഡ് പണി ആരംഭിക്കുമെന്ന് ജില്ലാഭരണകൂടത്തിന് കരാർ കമ്പനിയായ കെ. എം.സി നൽകിയ ഉറപ്പ് പാലിക്കാത്തതിനെ തുടർന്നാണ് കോണ്ഗ്രസ്സ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്.കരാർ കാലാവധി അവസാനിച്ചു നാലു ദിവസങ്ങൾ പിന്നിടുമ്പോഴും റോഡിൽ വാഹന കുരുക്ക് അവശേഷിക്കുകയാണ്.ഈ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിഷേധ നിലപാട് സ്വീകരിക്കുന്നതിൽ കൂടിയാണ് തൃശൂർ ജില്ലാ കോണ്ഗ്രസ്സ് കമ്മിറ്റി പ്രതിഷേധം നടത്തിയത്.ഇതിന്റെ ഭാഗമായി ജനകീയ സമിതി കഴിഞ്ഞ ഏഴു ദിവസമായി നടത്തിവന്ന നിരാഹാര സമരത്തിന്റെ തുടർച്ചയായി പാണഞ്ചേരി കോണ്ഗ്രസ്സ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എംപിമാരായ ടി എൻ പ്രതാപനും രമ്യ ഹരിദാസും ഉപവാസ സമരം നടത്തി.റോഡ് പണി പൂർത്തിയാക്കാത്ത കെ.എം.സി കമ്പനിക്കെതിരെയും നാഷണൽ ഹൈവേ അതോറിറ്റി ചെയർമാനെതിരെയും നരഹത്യക്ക് കേസെടുക്കണമെന്ന് സമരപരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ടി എൻ പ്രതാപൻ എംപി പറഞ്ഞു.

ബൈറ്റ് ടി എൻ പ്രതാപൻConclusion:ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെസി അഭിലാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാജി കൊടങ്കണ്ടത്ത്,മഹിളാ കോണ്ഗ്രസ് അധ്യക്ഷ ലീലാമ്മ തോമസ്,മുൻ എംഎൽഎ എംപി വിൻസെന്റ്,സുന്ദരൻ കുന്നത്തുള്ളി,ബേബി നെല്ലിക്കുഴി എന്നിവർ പങ്കെടുത്തു സംസാരിച്ചു.

ഇ ടിവി ഭാരത്
തൃശ്ശൂർ
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.