തൃശ്ശൂര്‍: 2021 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥയ്ക്കു ദേവദാസ് വിഎമ്മിനും കവിതയ്ക്ക് അന്‍വര്‍ അലിയ്ക്കുമാണു പുരസ്‌കാരം. നോവലിനുള്ള പുരസ്‌കാരം ആര്‍ രാജശ്രീയും വിനോയ് തോമസും പങ്കിട്ടു.
വൈശാഖനും പ്രഫ. കെ.പി.ശങ്കരനുമാണ് കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം . 50000 രൂപയും രണ്ടു പവന്റെ സ്വർണ പതക്കവും പ്രശസ്തി പത്രവും പൊന്നാടയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരമെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചദാനന്ദൻ, സെക്രട്ടറി പ്രഫ. സി.പി. അബൂബക്കർ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഡോ.കെ.ജയകുമാർ, കടത്തനാട്ട് നാരായണൻ, ജാനമ്മ കുഞ്ഞുണ്ണി, കവിയൂർ രാജഗോപാലൻ, ഗീത കൃഷ്ണൻകുട്ടി, കെ.എ ജയശീലൻ എന്നിവർക്കാണ് സമഗ്ര സംഭാവനക്കുള്ള പുരസ്കാരം. 30000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്കാരം.
കവിത: അൻവർ അലി (മെഹബൂബ് എക്സ്പ്രസ് ), നോവൽ: ഡോ.ആർ.രാജശ്രീ ( കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത ), വിനോയ് തോമസ് (പുറ്റ് ), ചെറുകഥ: വി.എം.ദേവദാസ് (വഴികണ്ടു പിടിക്കുന്നവർ), നാടകം: പ്രദീപ് മണ്ടൂർ ( നമുക്ക് ജീവിതം പറയാം), സാഹിത്യ വിമർശം: ആർ.അജയകുമാർ ( വാക്കിലെ നേരങ്ങൾ ), വൈജ്ഞാനിക സാഹിത്യം: ഡോ. ഗോപകുമാർ ചോലയിൽ ( കാലാവസ്ഥാ വ്യതിയാനവും കേരളവും: സൂചനകളും കാരണങ്ങളും ), ജീവചരിത്രം/ആത്മകഥ: (രണ്ടുപേർക്ക്) പ്രഫ.ടി.ജെ.ജോസഫ്(അറ്റുപോകാത്ത ഓർമ്മകൾ ), എതിര് (എം.കുഞ്ഞാമൻ ), യാത്രാവിവരണം: വേണു ( നഗ്നരും നരഭോജികളും) വിവർത്തനം: കായേൻ (ഷൂസേ സരമാഗു), അയ്മനം ജോൺ,
ബാലസാഹിത്യം: രഘുനാഥ് പലേരി (അവർ മൂവരും ഒരു മഴവില്ലും), ഹാസ സാഹിത്യം: ആൻ പാലി (അ ഫോർ അന്നാമ്മ)