ETV Bharat / state

മുഖ്യമന്ത്രി തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസില്‍ തുടക്കം മുതലേ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും അന്വേഷണം തന്നിലേക്ക് വരുമെന്ന് മുഖ്യമന്ത്രി ഭയക്കുന്നതായും രമേശ് ചെന്നിത്തല ആരോപിച്ചു

author img

By

Published : Nov 28, 2020, 6:53 PM IST

Updated : Nov 28, 2020, 7:04 PM IST

മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത  പിണറായി വിജയൻ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ചെന്നിത്തല വാർത്ത  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്ത  kerala chief minister is conspiring against him news  opposition leader ramesh chennithala against news  kerala cm news  ksfe vigilance probe news
മുഖ്യമന്ത്രി തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് രമേശ് ചെന്നിത്തല

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയൻ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്നെ കള്ളക്കേസിൽ കുടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എംഎൽഎമാരുടെ പേരിൽ കേസെടുത്ത് നിശബ്‌ദമാക്കാമെന്ന് കരുതേണ്ടെന്നും സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല തൃശൂരിൽ പറഞ്ഞു.

സംസ്ഥാന സർക്കാരിനെതിരെ ശക്തമായ ജനവികാരം ഉണ്ടാകും. സിപിഎമ്മും സംസ്ഥാന സർക്കാരും ചരിത്രത്തിലെ ഏറ്റവും വലിയ അപചയം നേരിടുന്നു. ഒന്നും മറയ്ക്കാനില്ലെങ്കിൽ മുഖ്യമന്ത്രി എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത്. തുടക്കം മുതലേ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും സ്വർണക്കടത്ത് അന്വേഷണം തന്നിലേക്ക് വരുമെന്ന് മുഖ്യമന്ത്രി ഭയക്കുന്നതായും ചെന്നിത്തല ആരോപിച്ചു. അതിനാലാണ്, അന്വേഷണ ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി സമരം പ്രഖ്യാപിച്ചതെന്ന് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നെന്ന് ചെന്നിത്തല ആരോപിച്ചു

കെഎസ്എഫ്ഇ വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട്, അഴിമതി കണ്ടെത്തിയതിന് മന്ത്രി തോമസ് ഐസക് എന്തിനാണ് രോഷം കൊളളുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഒരന്വേഷണവും വേണ്ടെന്നാണ് തോമസ് ഐസക്കിന്‍റെ നിലപാട്. അഴിമതിക്കാരെ മൊത്തമായി സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഐസക്ക് ഏറ്റെടുത്തിരിക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഏത് അന്വേഷണത്തേയും നേരിടാൻ തയ്യാറാണ്. ബാർ കോഴക്കേസിനെ നിയമപരമായി നേരിടും. സോളാർ കേസിൽ സത്യം പുറത്തു വരട്ടെ. ആളുകളെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതാണ് പ്രതിപക്ഷ നേതാവിനെതിരായ കേസ്. ഇതിനെ നിയമപരമായി നേരിടുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Last Updated : Nov 28, 2020, 7:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.