ETV Bharat / state

Karuvannur Bank fraud | കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; പ്രതികളുടെ ആസ്തികൾ മരവിപ്പിച്ചു - Thrissur Crime news

Karuvannur Bank fraud Case | കരുവന്നൂർ ബാങ്ക് (Karuvannur Bank) മുൻ സെക്രട്ടറി സുനിൽകുമാർ, മുൻ ബ്രാഞ്ച് മാനേജർ ബിജു കരീം, സീനിയർ അക്കൗണ്ടന്‍റ് ജിൽസ്, സൂപ്പർമാർക്കറ്റ് അക്കൗണ്ടന്‍റ് ആയിരുന്ന റെജി അനിൽ, കമ്മിഷൻ ഏജന്‍റ് ബിജോയ്, ഇടനിലക്കാരൻ പി.പി കിരൺ എന്നിവർക്കെതിരെയാണ് നടപടി

Karuvannur Bank fraud case  Co-operative Bank Fraud  കരുവന്നൂർ ബാങ്ക് തട്ടിപ്പ്  സഹകരണ ബാങ്ക് തട്ടിപ്പ്  ആസിതികള്‍ മരവിപ്പിച്ചു  Thrissur Crime news
കരുവന്നൂർ ബാങ്ക തട്ടിപ്പ്; പ്രതികളുടെ ആസ്തികൾ മരവിപ്പിച്ചു
author img

By

Published : Nov 22, 2021, 3:02 PM IST

തൃശ്ശൂര്‍ : കരുവന്നൂർ സഹകരണ ബാങ്ക് (Karuvannur Bank Fraud Case) തട്ടിപ്പ് കേസിലെ ആറ് പ്രതികളുടെ ആസ്തികൾ മരവിപ്പിച്ചു. തട്ടിപ്പിൽ നേരിട്ട് പങ്കാളികളായവരുടെ ആസ്തികളാണ് ക്രൈംബ്രാഞ്ച് മരവിപ്പിച്ചത്. ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാർ,മുൻ ബ്രാഞ്ച് മാനേജർ ബിജു കരീം, സീനിയർ അക്കൗണ്ടന്‍റ് ജിൽസ്, സൂപ്പർമാർക്കറ്റ് അക്കൗണ്ടന്‍റ് ആയിരുന്ന റെജി അനിൽ, കമ്മിഷൻ ഏജന്‍റ് ബിജോയ്, ഇടനിലക്കാരൻ പി.പി കിരൺ എന്നിവർക്കെതിരെയാണ് നടപടി.

Also Read: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; തെറ്റ് ചെയ്തവർ സംരക്ഷിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി

2014 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തിലാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വന്‍ തട്ടിപ്പ് നടന്നത്. ബാങ്കില്‍ നിക്ഷേപിച്ചിരുന്നവര്‍ പിന്‍വലിക്കാന്‍ എത്തുമ്പോള്‍ പണം ലഭിച്ചിരുന്നില്ല. ഇതേതുടര്‍ന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. തുടര്‍ന്ന് ആറ് മുന്‍ ജീവനക്കാര്‍ക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു.

Also Read: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; 16 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

മുന്‍ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നായിരുന്നു ആരോപണം. പുതിയ ഭരണ സമിതി മുന്‍കൈ എടുത്താണ് പരാതി നല്‍കിയത്. പലര്‍ക്കും ആവശ്യത്തില്‍ അധികം പണം വായ്പയായി നല്‍കിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. കൊടുക്കാവുന്ന പരമാവധി തുക നല്‍കിട്ടുണ്ടെന്നും മിക്കതും ഒരേ അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളതെന്നുമാണ് കണ്ടെത്തിയത്.

Also Read: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; കേന്ദ്ര ഏജന്‍സികള്‍ക്ക് വിടണമെന്ന് കെ സുരേന്ദ്രൻ

കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചതിന് പിന്നാലെ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. വ്യാപാര സ്ഥാപനങ്ങളിലും, കുറി നടത്തിപ്പിലും ക്രമക്കേട് നടത്തിയതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമായി. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.