തൃശൂർ: കർണാടകയിലെ പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ദേശീയപാതയിൽ കർണാടക വാഹനങ്ങൾ തടഞ്ഞ് യൂത്ത് കോൺഗ്രസ്. തൃശൂർ - മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലാണ് വാഹനങ്ങൾ തടഞ്ഞത്.
പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് ഇത്രയധികം പ്രതിഷേധങ്ങൾ നടക്കുമ്പോൾ മൗനം പാലിച്ചുകൊണ്ട് പ്രതിഷേധങ്ങൾ അടിച്ചൊതുക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, യെദ്യൂരപ്പ എന്നിവരുടെ ചിത്രങ്ങൾ പ്രതിഷേധക്കാർ കത്തിച്ചു. പ്രതിഷേധ യോഗം മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് ഷിബു പോൾ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷൈജു കുര്യൻ അധ്യക്ഷത വഹിച്ചു.