തൃശൂർ: കളമശ്ശേരി സ്ഫോടനക്കേസിൽ കൊടകര പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത് കൊച്ചി സ്വദേശി ഡൊമിനിക്ക് മാർട്ടിൻ എന്ന് പേരുള്ള ആൾ. ഉച്ചക്ക് ഒന്നരയോടെയാണ് കൊടകര പൊലീസ് സ്‌റ്റേഷനിൽ മാർട്ടിൻ എത്തി താൻ ആണ് ബോംബ് വച്ചതെന്ന് അറിയിച്ചത്. ഇദ്ദേഹം സഭ വിശ്വാസിയാണെന്നാണ് മൊഴി നൽകിയത് (Kalamassery Blast kochi Native Surrendered).
ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പ്രാഥമിക ചോദ്യം ചെയ്യലിൽ പരസ്‌പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞിരുന്നുവെങ്കിലും ചില സംശയകരമായ മറുപടികളുടെ അടിസ്ഥാനത്തിൽ ഇയാളെ കൂടുതൽ വിശദമായ ചോദ്യം ചെയ്യലിന് പൊലീസ് തീരുമാനിച്ചു. ഇതിനായി എഡിജിപിയുടെ നേതൃത്വത്തിലുള്ള ഉന്നതതല ഉദ്യോഗസ്ഥർ ഉടൻ കൊടകരയിലെത്തും.
അതേസമയം സ്ഫോടന പരമ്പര നടത്തിയയാൾ ഉപയോഗിച്ചെന്ന് സംശയിക്കുന്ന നീല കാറിനെക്കുറിച്ചുള്ള അന്വേഷണത്തിലും നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. പ്രാർഥനാ യോഗം നടക്കുന്ന കൺവെൻഷൻ സെന്‍ററിലേക്ക് ഈ കാറിലാണ് അക്രമി എത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. സംഭവം നടന്ന ശേഷം പൊലീസിന് ലഭിച്ച നിർണായക വിവരമാണ് ഈ കാർ. കാറിന്‍റെ നമ്പർ വ്യാജമെന്നാണ് ലഭിക്കുന്നത്.
ബന്ധുവിന്‍റെ പ്രതികരണം: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ ഉണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ബന്ധുക്കൾ പ്രതികരിച്ചിരുന്നു. (Kalamassery Blast Relatives of injured Response). കൈകൾക്കും കാലിനും ഗുരുതര പൊള്ളലേറ്റ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അടിമാലി പത്താംമൈല്‍ സ്വദേശി മോളിയുടെ മകൻ ലക്ഷ്‌മൺ പ്രഭുവാണ് മാധ്യമങ്ങളോട് സംസാരിച്ചത്.
ലക്ഷ്‌മൺ പ്രഭുവിന്‍റെ അമ്മയും അനിയത്തി വീനസുമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. അമ്മ മോളിക്ക് കാലിനും കൈകൾക്കും പൊള്ളലേറ്റിട്ടുണ്ട്. അതേസമയം ഡോക്‌ടർമാർ കൃത്യമായി പരിചരിക്കുന്നുണ്ടെന്നും അനിയത്തി വീനസിനും ശരീരമാമാകെ പൊള്ളലുണ്ടെന്നും ലക്ഷ്‌മൺ പ്രഭു പറഞ്ഞു.
ALSO READ:Kalamassery Blast CM Call All Party Meeting : കളമശ്ശേരി സ്ഫോടനം; സർവകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി
സർവകക്ഷി യോഗം: കളമശ്ശേരിയിലുണ്ടായ ബോംബ് സ്ഫോടന പശ്ചാത്തലത്തിൽ സർവകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ (ഒക്‌ടോബര്‍ 30) രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് സർവകക്ഷി യോഗം നടക്കുക (Kalamassery Blast CM Call All Party Meeting) .
ഡൽഹിയിലായിരുന്ന മുഖ്യമന്ത്രി ഇതിനോടകം സംസ്ഥാനത്തേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം വിവിധ മന്ത്രിമാരും ഡിജിപിയും ഇതിനോടകം സംഭവ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തേയും രൂപീകരിക്കുമെന്ന് ഡിജിപി അറിയിച്ചിട്ടുണ്ട്.
അതേസമയം പ്രതിയെന്ന് സമ്മതിച്ച് കൊടകര സ്‌റ്റേഷനിൽ കീഴടങ്ങിയ ഡൊമിനിക് മാർട്ടിൻ എന്നയാളെ പൊലീസ് ചോദ്യം ചെയ്‌ത് വരികയാണ്. സ്‌ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലേയും യാഹോവ പ്രാർത്ഥന കേന്ദ്രങ്ങളിലും റെയിൽവേ സ്‌റ്റേഷൻ, ബസ് സ്‌റ്റാൻഡ് എന്നീ ഇടങ്ങളിലും പൊലീസ് കർശനമായ പരിശോധന നടത്തുന്നുണ്ട്.