തൃശൂര്‍: ജ്ഞാനപ്പാന പുരസ്‌കാര വിവാദം ആർഎസ്എസിന്‍റെ വർഗീയ അജണ്ടയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രഭാവർമയുടെ 'ശ്യാമമാധവ'ത്തെ കുറിച്ച് ആർക്കും മോശം അഭിപ്രായമുണ്ടാവില്ല. കേസ് കോടതി പരിഗണിക്കാൻ ഇരിക്കുന്നതേയുള്ളൂ. പുസ്‌തകത്തിൽ കൃഷ്‌ണ നിന്ദയില്ലെന്നും മന്ത്രി പറഞ്ഞു.
ആർഎസ്എസുകാരുടെ മൊഴിയുടെ താൽപര്യത്തിൽ കോടതിക്ക് തീരുമാനം എടുക്കാനാകില്ല. 'ശ്യാമമാധവ'ത്തിന്‍റെ ഉള്ളടക്കത്തിലൂടെ കോടതി പോയതായി കരുതുന്നില്ല. ഏതെങ്കിലും കാവ്യത്തെ ആധാരമാക്കി നൽകുന്നതല്ല ജ്ഞാനപ്പാന പുരസ്‌കാരം. വർഗീയ താല്‍പര്യമുള്ളവർ ഉയർത്തിയ വാദം മാത്രമാണ് പുരസ്‌കാര വിവാദത്തിന് പിന്നിലുള്ളതെന്നും മന്ത്രി പ്രതികരിച്ചു.