തൃശൂർ: എം ശിവശങ്കരന് സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ഇ ഡി കണ്ടെത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒളിച്ചുകളി അവസാനിപ്പിച്ച് സ്ഥാനം രാജി വയ്ക്കണണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ നവംമ്പര്‍ ഒന്നിന് മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ദേശീയപാതയില്‍ സമരശൃംഘല തീര്‍ക്കും. കൊവിഡ് പ്രാട്ടോക്കോള്‍ പാലിച്ചായിരിക്കും സമരമെന്നും കെ.സുരേന്ദ്രന്‍ തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.