തൃശൂര്‍ : ലോറിയിൽ നിന്ന് ഇരുമ്പുഷീറ്റ് കെട്ടുകള്‍ പൊട്ടിവീണ് കാല്‍നട യാത്രികരായ രണ്ടുപേര്‍ മരിച്ചു. അകലാട് സ്വദേശികളായ മുഹമ്മദലി ഹാജി (70), ഷാജി (45) എന്നിവരാണ് മരിച്ചത്. ചാവക്കാട് ദേശീയ പാതയിലെ അകലാട് സ്‌കൂളില്‍ മുന്‍പില്‍ വെള്ളിയാഴ്ച്ച (സെപ്‌റ്റംബര്‍ 16) രാവിലെ 6.30 നാണ് സംഭവം.
ട്രെയിലർ ലോറിയിൽ നിന്നാണ് ഇരുമ്പ് ഷീറ്റുകള്‍ കെട്ടഴിഞ്ഞ് വീണത്. കോഴിക്കോട് ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു വാഹനം. കെട്ടിട നിര്‍മാണത്തിനുള്ള മൊത്തം ഇരുമ്പ് ബ്ലോക്കുകളും റോഡിലേക്ക് വീണതിനെ തുടര്‍ന്ന്, നടന്നുപോവുകയായിരുന്ന ഇരുവരും തൽക്ഷണം മരിച്ചു.