ETV Bharat / state

മതിലകത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി - യുവാവിനെ കൊലപ്പെടുത്തി

കട്ടന്‍ ബസാര്‍ പരിസരത്തെ ആളൊഴിഞ്ഞ പറമ്പില്‍ പുതപ്പില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  വ്യാഴാഴ്ച്ച മുതല്‍ ബിജിത്തിനെ കാണാതായിരുന്നു.

മനയത്ത് ബൈജുവിന്‍റെ മകന്‍ ബിജിത്ത് (27)
author img

By

Published : Sep 28, 2019, 4:44 PM IST

തൃശ്ശൂര്‍: മതിലകം ശ്രീ നാരായണപുരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മതിലകം പടിഞ്ഞാറെ വെമ്പല്ലൂര്‍ സ്വദേശി മനയത്ത് ബൈജുവിന്‍റെ മകന്‍ ബിജിത്ത് (27) ആണ് മരിച്ചത്. കട്ടന്‍ ബസാര്‍ പരിസരത്തെ ആളൊഴിഞ്ഞ പറമ്പില്‍ പുതപ്പില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച്ച മുതലാണ് ബിജിത്തിനെ കാണാതായത്. മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹത്തിന്‍റെ കൈകാലുകള്‍ കെട്ടിയിട്ട നിലയിലാണ്.
ഇതര സംസ്ഥാന തൊഴിലാളികളെയും പൊലീസ് സംശയിക്കുന്നുണ്ട്. മൃതദേഹം കണ്ടെത്തിയ പറമ്പിന് സമീപത്ത് താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാകളെ കാണാതായിട്ടുണ്ട്. ഇതാണ് സംശയത്തിനിടയാക്കുന്നത്. ടൈസൺ മാസ്റ്റർ എംഎല്‍എ, ജില്ലാ പൊലീസ് മേധാവി കെ.ടി വിജയ കുമാരന്‍, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വര്‍ഗ്ഗീസ് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Intro:മതിലകം ശ്രീനാരായണപുരത്ത് യുവാവിനെ കൊലപെടുത്തി മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് ആളൊഴിഞ്ഞ പറമ്പില്‍ തള്ളിയനിലയില്‍ കണ്ടെത്തി. കൊലനടത്തിയത് ഇതര സംസ്ഥാന തൊഴിലാളിയെന്ന് നിഗമനംBody:

മതിലകം പടിഞ്ഞാറെ വെമ്പല്ലൂര്‍ സ്വദേശി മനയത്ത് ബൈജുവിന്റെ മകന്‍ ബിജിത്ത് (27) നെയാണ് കൊലചെയ്യപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കട്ടന്‍ ബാസാര്‍ പരിസരത്തെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്.വ്യാഴാഴ്ച്ച മുതല്‍ ബിജിത്തിനെ കാണാതായിരുന്നു. മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കൈകാലുകള്‍ കെട്ടിയിട്ട നിലയിലായിരുന്നു. മൃതദേഹം കണ്ടെത്തിയ പറമ്പിന് സമീപത്തായി താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാകളെ കാണാതായിട്ടുണ്ട്. ഇരിങ്ങാലക്കുട ഡോഗ് സ്വാക്ഡിലെ ഡോഗ് ഹണി മണം പിടിച്ച് എത്തിയത് ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്താണ്. ജില്ലാ പോലീസ് സുപ്രണ്ട് കെ ടി വിജയകുമാരന്‍, എം എല്‍ എ ടൈസണ്‍ മാസ്റ്റര്‍, ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസ് എന്നിവര്‍ സ്ഥലത്തെത്തി. പോലീസ് അന്വേഷണം ആരംഭിച്ചു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.