ETV Bharat / state

പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് ആരോപിച്ച് എസ്ഐയെ കള്ളക്കേസിൽ കുടുക്കി സിഐ ; അന്വേഷണത്തിന് ഉത്തരവ്

ജൂലൈ 30നാണ് ക്രൈംബ്രാഞ്ച് എസ്ഐ ആമോദിനെതിരെ തൃശൂർ നെടുമ്പുഴ സിഐ ദിലീപ് വ്യാജ കേസ് ചുമത്തിയത്

author img

By

Published : Aug 13, 2023, 3:14 PM IST

Updated : Aug 13, 2023, 8:07 PM IST

എസ്ഐയെ കള്ളക്കേസിൽ കുടുക്കി  fake case against police officer  fake case against SI Thrissur  സി ഐക്കെതിരെ അന്വേഷണം  തൃശൂർ  Crime news  crime news Thrissur  Case against police
Investigation against CI in Thrissur making SI accused in fake case

തൃശൂർ : എസ്‌ഐയെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ സിഐക്കെതിരെ അന്വേഷണം. തൃശൂർ നെടുമ്പുഴ സി ഐ ദിലീപിനെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് എസ് ഐ ആമോദിനെയാണ് റോഡരികിൽ മദ്യപിച്ചെന്ന കേസിൽ സിഐ അറസ്റ്റ് ചെയ്‌തത്.

കഴിഞ്ഞ ജൂലൈ 30നാണ് ക്രൈംബ്രാഞ്ച് എസ്ഐ ആമോദിനെ പൊതുസ്ഥലത്ത് മദ്യപിച്ചു എന്നാരോപിച്ച് നെടുമ്പുഴ സിഐ ദിലീപ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് അബ്‌കാരി ആക്‌ട് പ്രകാരം കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 12 മണിക്കൂറിനകം ഇയാളെ സസ്പെൻഡ് ചെയ്യുകയുമുണ്ടായി.

പിന്നീട് സ്പെഷ്യൽ ബ്രാഞ്ചിന്‍റെയും സ്റ്റേറ്റ് ഇന്‍റലിജൻസിന്‍റെയും റിപ്പോർട്ട് പ്രകാരമാണ് ക്രൈംബ്രാഞ്ച് എസ്ഐ ആമോദിനെതിരെ ചുമത്തിയത് കള്ളക്കേസാണെന്ന് തെളിഞ്ഞത്. ആമോദിനോടുള്ള വ്യക്തിവൈരാഗ്യത്തിന്‍റെ പേരിലാണ് കള്ളക്കേസ് ചമച്ചതെന്നാണ് സൂചന. സിഐക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പൊലീസ് അസോസിയേഷനിലെ ഒരു വിഭാഗം ആരോപണമുയർത്തിയിരുന്നു.

തുടർന്ന് ആമോദിന്‍റെ കുടുംബവും പരാതിയുമായി മുന്നോട്ട് പോവുകയായിരുന്നു. തുടർന്നാണ് സിഐക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ സിഐ ദിലീപിനെതിരെ വരും ദിവസങ്ങളിൽ നടപടിയുണ്ടായേക്കും.

എക്സൈസിന്‍റെ അശ്രദ്ധ, 72 ദിവസം ജയിലിൽ; ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയായ സ്ത്രീയെ ലഹരിമരുന്നുമായി അറസ്റ്റ് ചെയ്‌ത കേസിൽ എക്‌സൈസിന്‍റെ അശ്രദ്ധയെന്ന് കണ്ടെത്തൽ. ചാലക്കുടി നഗരത്തിൽ പ്രവർത്തിക്കുന്ന ‘ഷീ സ്റ്റൈൽ’ ബ്യൂട്ടിപാർലറിന്‍റെ ഉടമയായ ഷീല സണ്ണിയിൽ നിന്ന് പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന് ശാസ്‌ത്രീയ പരിശോധനയിൽ വ്യക്തമായതാണ് കേസിൽ വഴിത്തിരിവായത്. സംഭവത്തിൽ അറസ്റ്റിലായതോടെ ഷീല രണ്ടര മാസത്തോളമാണ് ജയിലിൽ കഴിഞ്ഞത്.

ഇതിന് പിന്നാലെയാണ് ഷീലയിൽ നിന്ന് പിടിച്ചെടുത്തത് ലഹരിമരുന്നല്ലെന്ന് വ്യക്തമായത്. പിടികൂടിയ ഉദ്യോഗസ്ഥനെ നേരത്തെ തന്നെ സ്ഥലം മാറ്റിയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് ഷീല സണ്ണിയെ 12 എൽഎസ്‌ഡി സ്റ്റാമ്പുമായി പിടിച്ചെന്ന് വ്യക്തമാക്കി ചാലക്കുടിയിലെ എക്സൈസ് ഓഫിസ് പ്രസ്‌താവന പുറത്തിറക്കിയത്. ഇവരിൽനിന്ന് പിടിച്ചെടുത്ത എൽഎസ്‌ഡി സ്റ്റാമ്പുകൾ (LSD Stamp) വിദഗ്‌ധ പരിശോധനയ്ക്ക് അയച്ചതിന്‍റെ ഫലം പുറത്തുവന്നപ്പോഴാണ് പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന് വ്യക്തമായത്.

ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയായ ഷീലയുടെ ബാഗിൽ നിന്ന് എൽഎസ്‌ഡി സ്റ്റാമ്പ് പിടിച്ചെടുത്തെന്നായിരുന്നു കേസ്. എന്നാൽ ബാഗിൽ നിന്ന് പിടികൂടിയത് ലഹരി മരുന്നല്ലെന്നാണ് പുറത്തുവന്ന ലാബ് പരിശോധനാഫലം. ഈ കേസിൽ ഷീല സണ്ണി ജയിലിൽ കഴിഞ്ഞത് 72 ദിവസമാണ്. കേസിൽ കുടുക്കിയവർക്കെതിരെ നടപടി വേണമെന്നാണ് ഷീല ആവശ്യപ്പെടുന്നത്.

ALSO READ : Fake drug case|'അത് ലഹരിമരുന്നല്ല', ഷീല ജയിലിൽ കഴിഞ്ഞത് 72 ദിവസം, കുടുക്കിയവർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

Last Updated : Aug 13, 2023, 8:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.