സംസാരത്തിലും പ്രസംഗത്തിലുമെല്ലാം നർമ്മ പരാമർശങ്ങൾ നടത്തുന്ന വ്യക്തിയാണ് നടനും എംപിയുമായ ഇന്നസെൻ്റ്. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ സിപിഎമ്മിന്‍റെസ്വതന്ത്രസ്ഥാനാർത്ഥിയായി നിന്ന് വിജയം കൈവരിച്ചെങ്കിൽ ഈ തവണ പാർട്ടി ചിഹ്നനത്തിൽ മത്സരത്തിനൊരുങ്ങുകയാണ് അദ്ദേഹം.
സാമൂഹ്യ മാധ്യമത്തിൽ അദ്ദേഹം പങ്ക് വെച്ച ഒരു ചിത്രമാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. ലോക്‌സഭയിലെ പഴയൊരു ചിത്രം കുത്തിപ്പൊക്കി രാഹുലിനേയും കോണ്‍ഗ്രസിനേയും ട്രോളിയിരിക്കുകയാണ് ഇന്നസെന്റ്. പാര്ലമെന്റില് പി.കരുണാകരന്‍ എംപി പ്രസംഗിക്കുമ്പോള്‍ ഇരുന്ന് ഉറങ്ങുന്ന രാഹുല്‍ ഗാന്ധിയും പിന്നില്‍ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഇന്നസെന്റും ഉള്‍പ്പെട്ട ചിത്രമാണ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ചിത്രത്തിന്'ഉന്നര്‍ന്നിരുന്നു ചാലക്കുടിക്ക് വേണ്ടി' എന്ന അടിക്കുറിപ്പും ഇന്നസെന്‍റ് നല്‍കിയിട്ടുണ്ട്.