തൃശൂർ; കനത്ത മഴയിലും ഉരുൾപൊട്ടലിലും കേരളം ദുരിതം അനുഭവിക്കുമ്പോൾ സഹായവുമായി നടനും മുൻ എംപിയുമായ ഇന്നസെന്‍റും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്, മുൻ എംപി എന്ന നിലയില്‍ ലഭിക്കുന്ന ഒരു വർഷത്തെ പെൻഷൻ തുകയായ മൂന്ന് ലക്ഷം രൂപ ഇന്നസെന്‍റ് സംഭാവന ചെയ്തു. ഇതൊന്നും വിളിച്ചു പറയാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നും ഇതു കണ്ടിട്ട് ഒരാളെങ്കിലും ആവർത്തിക്കുമെന്ന് കരുതിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം ചിത്രം പങ്കുവെച്ചുകൊണ്ട് ഫേസ് ബുക്കില്‍ എഴുതി.
ഇന്നസെന്‍റിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
- " class="align-text-top noRightClick twitterSection" data="">