ETV Bharat / state

അഞ്ചേരിയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തീ കൊളുത്തി മരിച്ചു - husband killed his wife

പുലർച്ചെ രണ്ടര മണിയോടെ നിലവിളി കേട്ട് ഓടിയെത്തിയ മക്കളാണ് വെട്ടേറ്റ് രക്തത്തിൽ കിടക്കുന്ന ഓമനയെ മുറിയിൽ കണ്ടത്

ഭാര്യയെ വെട്ടിക്കൊന്നു  ഭർത്താവ് തീ കൊളുത്തി മരിച്ചു  അഞ്ചേരി  Ancheri  husband killed his wife  തൃശൂർ
അഞ്ചേരിയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തീ കൊളുത്തി മരിച്ചു
author img

By

Published : Mar 27, 2021, 3:13 PM IST

തൃശൂർ : അഞ്ചേരിയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തീ കൊളുത്തി മരിച്ചു. ഉല്ലാസ് നഗർ മുല്ലപ്പള്ളി വീട്ടിൽ രാജഗോപാൽ (65) ആണ് ഭാര്യ ഓമനയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. വീട്ടിൽ നിന്നും പരിഗണനയോ കൃത്യമായ ഭക്ഷണമോ ലഭിക്കുന്നില്ലെന്ന പരാതിയുമായി ബന്ധപ്പെട്ട് നിരന്തരം ഇവർ തമ്മിൽ കലഹമുണ്ടായിരുന്നു. ഓമന കുടുംബ കോടതിയിൽ രാജഗോപിലിനെതിരെ നൽകിയ പരാതിയിൽ അടുത്ത തിങ്കളാഴ്ച ഹിയറിങിന് വിളിച്ചിരിക്കുകയായിരുന്നു. അതിനിടയിലാണ് ദാരുണാന്ത്യം.

കെഎസ്ആർടിസിയിൽ നിന്നു സൂപ്പർവൈസറായി വിരമിച്ച രാജഗോപാലും ഓമനയും അഞ്ചേരിയിലെ സ്വന്തം വീട്ടിലാണ് താമസം. മൂത്ത മകനും കുടുംബവും താമസം മാറ്റിയിരുന്നു. രണ്ടാമത്തെ മകനും ഭാര്യയും മറ്റൊരു മകനുമാണ്‌ ഇവർക്കൊപ്പമുള്ളത്. പുലർച്ചെ രണ്ടര മണിയോടെ നിലവിളി കേട്ട് ഓടിയെത്തിയ മക്കളാണ് വെട്ടേറ്റ് രക്തത്തിൽ കിടക്കുന്ന ഓമനയെ മുറിയിൽ കണ്ടത്. രാജഗോപാൽ വെട്ടുക്കത്തിയുമായി അവിടെ തന്നെ നിലയുറപ്പിച്ചിരുന്നു.

ഓടിക്കൂടിയ നാട്ടുക്കാർ ഓമനയെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ നാലേകാലോടെ മരിക്കുകയായിരുന്നു. ഇതിനിടെ മൂന്നു മണിയോടുകൂടി വീടിന്‍റെ പുറകിൽ നിന്നും വലിയ ശബ്ദത്തിലുള്ള പൊട്ടിത്തെറി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴാണ് തീകൊളുത്തിയ അവസ്ഥയിൽ രാജഗോപാലിനെ കാണുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.