ETV Bharat / state

ഐഎം വിജയൻ അന്താരാഷ്ട്ര സ്പോർട്‌സ് കോംപ്ലക്‌സിന്‍റെ നിർമാണം പുരോഗമിക്കുന്നു - ഐ എം വിജയൻ സ്പോർട്സ് കോംപ്ലക്‌സ്

സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്‍റെ നിർമാണ പുരോഗതി ഐഎം വിജയൻ നേരിട്ടെത്തി വിലയിരുത്തി

IM VIJAYAN SPORTS COMPLEX Thrissur  ഐ എം വിജയൻ  IM VIJAYAN  IM VIJAYAN footballer  ഐ എം വിജയൻ സ്പോർട്സ് കോംപ്ലക്‌സ്  IM VIJAYAN ACP
ഐ എം വിജയൻ അന്താരാഷ്ട്ര സ്പോർട്‌സ് കോംപ്ലക്‌സിന്‍റെ നിർമാണം പുരോഗമിക്കുന്നു
author img

By

Published : Feb 21, 2021, 6:36 PM IST

Updated : Feb 21, 2021, 6:44 PM IST

തൃശൂർ: ലാലൂരിൽ കായിക താരം ഐഎം വിജയന്‍റെ പേരിൽ നിർമ്മിക്കുന്ന അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്‍റെ നിർമാണ പുരോഗതി ഐഎം വിജയൻ നേരിട്ടെത്തി വിലയിരുത്തി. ഐഎം വിജയനൊപ്പം മന്ത്രി വി സുനിൽകുമാർ കോംപ്ലക്‌സിന്‍റെ നിർമാണ പുരോഗതി വിലയിരുത്തി. ലാലൂരിൽ 14 ഏക്കറിൽ കിഫ്ബിയുടെ സഹായത്തോടെ 70.56 കോടി രൂപയ്ക്കാണ് ഐഎം വിജയൻ സ്പോർട്സ് കോംപ്ലക്‌സ് സമുച്ചയം നിര്‍മിക്കുന്നത്. ഏപ്രിലോടെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്‍റെ നിർമാണം പൂർത്തിയാകുമെന്ന് കായിക വകുപ്പ് അറിയിച്ചു.

അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സിന്തറ്റിക്ക് ടര്‍ഫും 2000 പേര്‍ക്കിരിക്കാവുന്ന ഗാലറിയും ഉള്‍പ്പെടുന്നതാണ് ഫുട്‌ബോള്‍ മൈതാനം. കൂടാതെ നാലുനില ഇരിപ്പിടങ്ങള്‍ ഉള്ള പവലിയന്‍, വിവിധ കായിക ഇനങ്ങള്‍ക്കുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ നീന്തല്‍ കുളം, ടെന്നീസ് കോര്‍ട്ട്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, അഞ്ച് ലക്ഷം ലിറ്റര്‍ ശേഷിയുള്ള മഴവെള്ള സംഭരണികള്‍, വിഐപി വിശ്രമ മുറികള്‍ തുടങ്ങിയവയും സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ഐഎം വിജയൻ അന്താരാഷ്ട്ര സ്പോർട്‌സ് കോംപ്ലക്‌സിന്‍റെ നിർമാണം പുരോഗമിക്കുന്നു

മാലിന്യ കേന്ദ്രമായിരുന്ന ലാലൂരിലെ ഈ പ്രദേശം കോര്‍പറേഷന്‍റെ മാലിന്യ സംസ്‌കരണ നയത്തിലൂടെ മാറ്റിയെടുത്തതോടെയാണ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്‍റെ നിര്‍മ്മാണം നടത്താന്‍ തീരുമാനിച്ചത്. ഉറവിട മാലിന്യ സംസ്‌കരണവും മാലിന്യ വില്‍പ്പനയും കോര്‍പറേഷന്‍ നടപ്പാക്കിയതോടെ ലാലൂര്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്നും മോചിതമായി. ഇതോടെയാണ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മ്മാണത്തിനായി സ്ഥലം കായിക വകുപ്പിന് കൈമാറിയത്.

Last Updated : Feb 21, 2021, 6:44 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.