ETV Bharat / state

20 ദിവസം മുമ്പ് പ്രസവിച്ച ഭാര്യയെ യുവാവ് വെട്ടിക്കൊന്നു; വെട്ടേറ്റ ഭാര്യപിതാവ് ചികിത്സയില്‍ - തളിക്കുളം

കാട്ടൂർ സ്വദേശി മുഹമ്മദ് ആഷിഫിന്‍റെ വെട്ടേറ്റ് ഭാര്യ ഹഷിതയാണ് കൊല്ലപ്പെട്ടത്. നവജാത ശിശുവിന് പരിക്കേറ്റിട്ടില്ല. പ്രതി കാട്ടൂർ സ്വദേശി മുഹമ്മദ് ആഷിഫിനായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

Husband hacked wife to death Nambikadu Thalikulam  Thalikulam Muder News  Nambikadu News  Nambikadu local News  ഭാര്യയെ യുവാവ് വെട്ടിക്കൊന്നു  20 ദിവസം മുമ്പ് പ്രസവിച്ച ഭാര്യയെ യുവാവ് വെട്ടിക്കൊന്നു  കാട്ടൂർ സ്വദേശി മുഹമ്മദ് ആഷിഫിനായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്  തളിക്കുളം  തളിക്കുളം വാര്‍ത്ത
കുടുംബ വഴക്ക് 20 ദിവസം മുമ്പ് പ്രസവിച്ച ഭാര്യയെ യുവാവ് വെട്ടിക്കൊന്നു; ഭാര്യാ പിതാവ് ചികിത്സയില്‍
author img

By

Published : Aug 22, 2022, 10:44 AM IST

തൃശ്ശൂര്‍: 20 ദിവസം മുമ്പ് പ്രസവിച്ച ഭാര്യയെ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. കാട്ടൂർ സ്വദേശി മുഹമ്മദ് ആഷിഫിന്‍റെ വെട്ടേറ്റ് ഭാര്യ ഹഷിതയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഭാര്യ പിതാവ് അരവശേരി നൂർദീനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവജാത ശിശുവിന് പരിക്കേറ്റിട്ടില്ല.

കഴിഞ്ഞ ദിവസം രാത്രി തളിക്കുളം നമ്പിക്കടവിലെ നൂർദീന്‍റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. 20 ദിവസം മുൻപ് പ്രസവിച്ച ഭാര്യ ഹഷിതയേയും കുഞ്ഞിനേയും കാണാൻ അമ്മക്കും ബന്ധുക്കൾക്കുമൊപ്പം നമ്പിക്കടവിലെ വീട്ടിൽ എത്തിയതായിരുന്നു പ്രതി ആഷിഫ്. ആഷിഫിന്‍റെ ബന്ധുക്കൾ വീട്ടിൽ നിന്നിറങ്ങിയതിന് പിന്നാലെ നിലവിളി കേട്ട് തിരിച്ചെത്തിയപ്പോഴാണ് ആക്രമണ വിവരം അറിയുന്നത്. ഭാര്യയുമായുള്ള തർക്കത്തിനിടെ പ്രതി ബാഗിൽ കരുതിയിരുന്ന വാല്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

മകളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പിതാവ് നൂർദീന്‍റെ തലക്കും വെട്ടേറ്റു. തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അഷിത മരിച്ചത്. തലക്ക് പരിക്കേറ്റ പിതാവ് നൂർദീൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആക്രമണത്തിന് പിന്നാലെ പ്രതിയെ പിടികൂടാൻ വലപ്പാട് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Also Read: കൊലക്കേസ് പ്രതിക്ക് വനിത സുഹൃത്തിനൊപ്പം താമസിക്കാന്‍ സൗകര്യമൊരുക്കി, പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.