ETV Bharat / state

ഫാത്തിമക്കിനി അന്തിയുറങ്ങാം സുരക്ഷിതയായി - സി.പി.മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്

നിർമാണം പൂർത്തിയാക്കിയ വീടിന്‍റെ കൈമാറ്റം ബെന്നി ബെഹനാൻ എം.പി. നിർവ്വഹിച്ചു. രണ്ടുമാസം കൊണ്ടാണ് അഞ്ച്‌ ലക്ഷം രൂപ ചെലവിൽ 400 ചതുരശ്ര അടിയിലുള്ള വീട് നിർമിച്ചത്.

HOUSE  BUILT  OLDER  WOMEN  തൃശ്ശൂർ  കയ്പമംഗലം  കയ്പമംഗലം ജനമൈത്രി പൊലീസ്  സി.പി.മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്  ബെന്നി ബെഹനാൻ എം.പി
ഫാത്തിമക്കിനി അന്തിയുറങ്ങാം സുരക്ഷിതയായി
author img

By

Published : May 28, 2020, 5:35 PM IST

തൃശ്ശൂർ: കയ്പമംഗലം ജനമൈത്രി പൊലീസും സി.പി.മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും ചേര്‍ന്ന് നിര്‍മിച്ച വീടിന്‍റെ താക്കോല്‍ കൈമാറി. നിർമാണം പൂർത്തിയാക്കിയ വീടിന്‍റെ കൈമാറ്റം ബെന്നി ബെഹനാൻ എം.പി. നിർവ്വഹിച്ചു. രണ്ടുമാസം കൊണ്ടാണ് അഞ്ച്‌ ലക്ഷം രൂപ ചെലവിൽ 400 ചതുരശ്ര അടിയിലുള്ള വീട് നിർമിച്ചത്. കഴിഞ്ഞ 18 വർഷമായി തൃശ്ശൂർ കയ്പമംഗലത്തെ കമ്പനിക്കടവിലെ ഫാത്തിമ അടച്ചുറപ്പില്ലാത്ത വീട്ടിലായിരുന്നു താമസിച്ചിരുന്നത്. നാല് വർഷം മുൻപ് ഭർത്താവ് അബ്ദുൾ റഹ്മാൻ മരണപ്പെട്ടതോടെ ജീവിതം ഒറ്റക്കായി.

ഫാത്തിമക്കിനി അന്തിയുറങ്ങാം സുരക്ഷിതയായി

സ്വന്തമായി വീട് പണിയാൻ സാമ്പത്തിക ശേഷി ഇല്ലായിരുന്നു. കടലിനോട് അടുത്ത് താമസിക്കുന്നതിനാൽ സർക്കാറിന്‍റെ ഭവന പദ്ധതികളിലും ഇവർക്ക് ഇടം നേടാനായില്ല. ഇതിനിടെ കയ്പമംഗലം പൊലീസ് ജനമൈത്രി ബീറ്റിന്‍റെ ഭാഗമായി വീട് സന്ദർശനത്തിനിടെയാണ് ഫാത്തിമയുടെ ജീവിത സാഹര്യങ്ങൾ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സി.പി.മുഹമ്മദ് മെമ്മോറിയൽ ട്രസ്റ്റുമായി ചേർന്നു വീട് നിർമിച്ചു നൽകുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.