തൃശൂര്‍: ഹോട്ടൽ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സഹപ്രവർത്തകൻ പിടിയിൽ. കൊല്ലം പരവൂർ പൊഴിക്കര സ്വദേശി റഷീദിനെയാണ് തൃശൂര്‍ ടൗൺ ഈസ്‌റ്റ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. നവംബർ 4 നാണ് കേസിനാസ്‌പദമായ സംഭവം.
തൃശൂർ നഗരത്തിലെ ഹോട്ടലിലെ ജീവനക്കാരായിരുന്നു ഇരുവരും. പരാതിക്കാരി ബാത്ത്റൂമിൽ പോയ സമയത്ത് പ്രതി പീഡനത്തിന് ശ്രമിച്ചുവെന്നാണ് പരാതി. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ ഏറ്റുമാനൂരിലെ ഹോട്ടലിൽ നിന്നാണ് പിടികൂടിയത്.
ഈസ്‌റ്റ് എസ്എച്ച്ഒ ലാൽകുമാര്‍, സബ് ഇൻസ്പെക്‌ടർ ഗീതുമോൾ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.