ETV Bharat / state

വിദ്യാർഥിയുടെ ആരോഗ്യ നില തൃപ്‌തികരം; തൃശ്ശൂരിൽ പരിശോധനയും നിരീക്ഷണവും ശക്തം - കൊറോണ വൈറസ് ബാധ

വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞെന്നും ഇവർക്കെതിരെ കേസെടുക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ

തൃശ്ശൂരിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കി  The inspection and surveillance were strong in thrissur  thrissur  തൃശ്ശൂർ  കൊറോണ വൈറസ് ബാധ  corona virus
തൃശ്ശൂരിൽ വിദ്യാർഥിനിയുടെ ആരോഗ്യ നില തൃപ്‌തികരം; പരിശോധനയും നിരീക്ഷണവും ശക്തമാക്കി
author img

By

Published : Jan 31, 2020, 9:48 PM IST

Updated : Jan 31, 2020, 11:06 PM IST

തൃശ്ശൂർ: കൊറോണ വൈറസ് ബാധിച്ച് തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനിയുടെ ആരോഗ്യ നില തൃപ്‌തികരമായി തുടരുന്നു. അതേസമയം സംസ്ഥാനത്തുടനീളം ആരോഗ്യ വകുപ്പ് പരിശോധനയും നിരീക്ഷണവും ശക്തമാക്കി. വ്യാജവാർത്തകൾ പ്രചരിപ്പിച്ചവരെ കണ്ടെത്തിയെന്നും ഇവർക്കെതിരെ കേസെടുക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.

വിദ്യാർഥിയുടെ ആരോഗ്യ നില തൃപ്‌തികരം; തൃശ്ശൂരിൽ പരിശോധനയും നിരീക്ഷണവും ശക്തം

സംസ്ഥാനത്ത് കൊറോണ വൈറസുമായി ബന്ധപ്പെട്ട് 1421 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. പരിശോധനക്കയച്ച 39 സാമ്പിളുകളിൽ 18 എണ്ണത്തിന്‍റെ ഫലം വന്നു. പോസിറ്റീവ് ഫലങ്ങൾ വന്നിട്ടില്ല. തൃശ്ശൂർ ജില്ലയിൽ 125 പേർ നിരീക്ഷണത്തിലുണ്ട്, ഇവരിൽ 15 പേർ ആശുപത്രിയിലാണ്. വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു. രോഗബാധയെ ചെറുക്കാൻ സംസ്ഥാന വ്യാപകമായി ഐഎംഎയുടെ നേതൃത്വത്തിൽ പരിശീലനങ്ങൾ നടക്കുന്നുണ്ട്. ആവശ്യത്തിന് ഐസൊലേഷൻ വാർഡുകളും സജ്ജീകരിച്ചു കഴിഞ്ഞു. എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ സ്വന്തം വാഹനത്തിൽ പോകാതെ സർക്കാർ ആംബുലൻസ് ഉപയോഗിക്കണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. പോസിറ്റീവ് കേസ് വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും 28 ദിവസത്തെ ഇൻക്യുബേഷൻ പിരീഡ് കഴിയുന്നതുവരെ ഒന്നും നിസാരവൽകരിക്കരുതെന്നും മന്ത്രി നിർദേശിച്ചു.

Intro:കൊറോണ വൈറസ് ബാധിച്ച് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു. അതേസമയം സംസ്ഥാനത്തുടനീളം ആരോഗ്യ വകുപ്പ് പരിശോധനയും നിരീക്ഷണവും ശക്തമാക്കി.വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തിയെന്നും ഇവർക്കെതിരെ കേസെടുക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ

Body:സംസ്ഥാനത്ത് കൊറോണ വൈറസുമായി ബന്ധപ്പെട്ട് 1421പേർ  വീടുകളിൽ നിരീക്ഷണത്തിലുണ്ട്.39 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 18 ഫലം വന്നു. മറ്റു പോസറ്റീവ് ഫലങ്ങൾ വന്നിട്ടില്ല.തൃശൂർ ജില്ലായിലാകെ 125 പേർ നിരീക്ഷണത്തിലാണ്15 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്.വ്യാജ വാർത്തകൾ പ്രചരിപ്പിച്ച 3 പേരെ തിരിച്ചറിഞ്ഞു. ഇവർക്കെതിരെ ഉടൻ നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ വ്യക്തമാക്കി.

ബൈറ്റ് കെ കെ ശൈലജ ടീച്ചർ
(ആരോഗ്യ വകുപ്പ് മന്ത്രി )

Conclusion:രോഗ ബാധ നേരിടാൻ സംസഥാന വ്യാപകമായി ഐ എം എയുടെ നേതൃത്വത്തിൽ പരിശീലനങ്ങൾ നടക്കുന്നുണ്ട്.ആവശ്യത്തിന് ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചു വീട്ടിലുള്ളവർക്ക് എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഒരിക്കലും സ്വന്തം വാഹനത്തിൽ പോകാതെ
സർക്കാർ ആംബുലൻസ് ഉപയോഗിക്കണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.പോസിറ്റീവ് കേസ് വരില്ല എന്ന് പറയാറായിട്ടില്ല.  28 ദിവസം ഇൻക്യുബേഷൻ പിരീഡ് കഴിയണം അതുവരെ ഒന്നും നിസ്സാരവത്കരിക്കരുത്
എന്നാൽ പരിഭ്രാന്തി പരത്തരുതെന്നും മന്ത്രി നിർദേശിച്ചു.

ഇ ടിവി ഭാരത്
തൃശ്ശൂർ

Last Updated : Jan 31, 2020, 11:06 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.