ETV Bharat / state

വരന്തരപ്പിള്ളി കരയാംപാടത്തെ പച്ചക്കറികൃഷിക്ക് നൂറുമേനി വിളവ്

പയറും വെണ്ടയും കുമ്പളവും വെള്ളരിയും തുടങ്ങി പതിനഞ്ച് ഇനം പച്ചക്കറികളാണ് ഇത്തവണ കൃഷി ചെയ്തത്. 80 ഏക്കർ പാടത്ത് 120ഓളം കർഷകരാണ് പച്ചക്കറി കൃഷി ചെയ്തത്

വരന്തരപ്പിള്ളി  പച്ചക്കറി  80 ഏക്കർ  തൃശൂർ  മന്ത്രി സി രവീന്ദ്രനാഥ്  ഉദ്ഘാടനം
വരന്തരപ്പിള്ളി കരയാംപാടത്തെ പച്ചക്കറികൃഷിക്ക് നൂറുമേനി വിളവ്
author img

By

Published : May 10, 2020, 6:59 PM IST

Updated : May 10, 2020, 8:21 PM IST

തൃശൂർ: വരന്തരപ്പിള്ളി കരയാംപാടത്തെ പച്ചക്കറികൃഷിക്ക് നൂറുമേനി വിളവ്. പതിനഞ്ച് ഇനം പച്ചക്കറികളാണ് കൃഷി ചെയ്തത്. വരന്തരപ്പിള്ളി പഞ്ചായത്തിൻ്റെ നെല്ലറയായ കരയാംപാടത്ത് ഇടവിളയായി കൃഷി ചെയ്തതാണ് പച്ചക്കറികൾ.

പയറും വെണ്ടയും കുമ്പളവും വെള്ളരിയും തുടങ്ങി പതിനഞ്ച് ഇനം പച്ചക്കറികളാണ് ഇത്തവണ കൃഷി ചെയ്തത്. 80 ഏക്കർ പാടത്ത് 120ഓളം കർഷകരാണ് പച്ചക്കറി കൃഷി ചെയ്തത്. രണ്ട് തവണ നെൽകൃഷി ചെയ്യുന്ന പാടശേഖരത്തിലാണ് കർഷകർ പച്ചക്കറി കൃഷി ചെയ്ത് നൂറുമേനി വിളവെടുത്തത്. വിളവെടുത്ത പച്ചക്കറികൾ പാടശേഖര സമിതിയുടെ ക്ലസ്റ്ററിൻ്റെ നേതൃത്വത്തിൽ വരന്തരപ്പിള്ളിയിൽ ആരംഭിച്ച വിപണനകേന്ദ്രത്തിലൂടെയും വിവിധ സഹകരണ ബാങ്കുകൾക്കുമാണ് വിൽപന നടത്തുന്നത്.

കഴിഞ്ഞ വർഷങ്ങളിൽ ഉൽപ്പന്നങ്ങൾക്ക് വിലയിടിഞ്ഞതുമൂലം ഏറെ നഷ്ടമാണ് കർഷകർ നേരിട്ടത്. ഇതേ തുടർന്നാണ് കൃഷിവകുപ്പ് ഇടപ്പെട്ട് കർഷകർക്ക് ന്യായവില ലഭിക്കുന്നതിനുള്ള സാഹചര്യം ഒരുക്കിയത്. ഇത്തവണ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്ത ചോളവും ലാഭം നേടുമെന്ന പ്രതീക്ഷയാണ് നൽകുന്നത്. പാവൽ, പൊട്ടുവെള്ളരി, തണ്ണിമത്തൻ എന്നിവയും പാടശേഖരത്തിൽ വിളഞ്ഞു നിൽക്കുന്നു. സംസ്ഥാന സർക്കാരിൻ്റെ ജീവനി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത്തവണ കർഷകർ പച്ചക്കറി കൃഷി നടത്തിയത്.

വരന്തരപ്പിള്ളി കരയാംപാടത്തെ പച്ചക്കറികൃഷിക്ക് നൂറുമേനി വിളവ്

മന്ത്രി സി.രവീന്ദ്രനാഥ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കലാപ്രിയ സുരേഷ്, എഡിഎ സരസ്വതി, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻ്റ് ജയശ്രീ കൊച്ചു ഗോവിന്ദൻ, കൃഷി ഓഫീസർ അരുൺ സുഗതൻ, പാടശേഖര സമിതി ഭാരവാഹികള്‍ എന്നിവരും വിളവെടുപ്പില്‍ പങ്കെടുത്തു.

Last Updated : May 10, 2020, 8:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.