ETV Bharat / state

ഗുരുവായൂർ ഏകാദശി, വ്രതശുദ്ധിയുടെ നിറവില്‍ ദര്‍ശന പുണ്യം തേടി ആയിരങ്ങൾ - വിഷ്ണുപ്രീതി

Guruvayur temple Ekadasi ഏകാദശിനാളില്‍ ഗുരുവായൂർ ക്ഷേത്രത്തിലെ നിർമ്മാല്യ ദർശനം അതിവിശേഷമാണ്.

guruvayur-temple-ekadasi
guruvayur-temple-ekadasi
author img

By ETV Bharat Kerala Team

Published : Nov 23, 2023, 4:36 PM IST

ഗുരുവായൂർ ഏകാദശി, വ്രതശുദ്ധിയുടെ നിറവില്‍ ദര്‍ശന പുണ്യം തേടി ആയിരങ്ങൾ

തൃശൂർ/ഗുരുവായൂർ: ഏകാദശികളില്‍ ഏറെ പ്രധാനമാണ് വൃശ്ചികത്തിലെ ഗുരുവായൂര്‍ ഏകാദശി. മനസ്സറിഞ്ഞ് പൂർണ ഭക്തിയോടെ ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിച്ചാൽ ഏഴ് ജന്മങ്ങളിലെ പാപങ്ങൾ ഇല്ലാതാവുമെന്നാണ് വിശ്വാസം. പീലി തിരുമുടിയും പൊന്നോടക്കുഴലുമൂതി നില്‍ക്കുന്ന ഗുരുവായൂരപ്പനെ ദര്‍ശിക്കാൻ ആയിരങ്ങളാണ് വ്രതശുദ്ധിയോടെ ഗുരുവായൂർ അമ്പലനടയിൽ എത്തിയത്.

ഏകാദശിനാളിലെ നിർമ്മാല്യ ദർശനം അതിവിശേഷമാണ്. രാവിലെ ഏഴു മുതൽ ക്ഷേത്രം കൂത്ത മ്പലത്തിൽ ഗീതാ പാരായണം തുടങ്ങി. ഭഗവാൻ സ്വർണ കോലത്തിൽ എഴുന്നള്ളി, കാഴ്ച ശീവേലിയ്ക്കു ശേഷം 9.30 ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കിഴക്കേ നടയിലെ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടന്നു. ഏകാദശി ദിനത്തിൽ ഗുരുവായൂരപ്പന് നിവേദ്യങ്ങൾ സാധാരണ പോലെ ആണ്.

വിശേഷാൽ പ്രസാദ ഊട്ടും നടന്നു. ഗോതമ്പു ചോറ്, കാളൻ, ഗോതമ്പു പായസം എന്നിവയാണ് ഏകാദശി ഊട്ടിനുള്ള വിഭവങ്ങൾ. വൈകീട്ട് പാർത്ഥ സാരഥി ക്ഷേത്രത്തിൽ നിന്ന് രഥമെഴുന്നള്ളിപ്പുമുണ്ടാകും. രഥത്തിനു മുന്നിൽ ശ്രീകൃഷ്ണന്റെയും പുറകിൽ അർജ്ജുനന്റെയും രൂപങ്ങൾ ഉണ്ടാകും. രഥം ക്ഷേത്രക്കുളമടക്കം വലം വച്ചാണ് എഴുന്നള്ളിപ്പ് അവസാനിക്കുന്നത്.

വിഷ്ണുപ്രീതിയിലൂടെ കുടുംബത്തിന്റെ ഐശ്വര്യത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ഠിക്കാവുന്ന വ്രതമാണ് ഏകാദശി. വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ​ഗുരുവായൂരിലെ പ്രതിഷ്ഠാദിനവും, അതിനാൽ ഗുരുവായൂർ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാദിനമായും കണക്കാക്കുന്നു.

ഭഗവാൻ മഹാവിഷ്ണു ദേവീദേവന്മാരോടൊപ്പം ഗുരുവായൂർക്കെഴുന്നെള്ളുന്ന ദിനമാണിതെന്നും കരുതപ്പെടുന്നു. അതിനാൽ ഈ ദിവസം ക്ഷേത്രത്തിൽ എത്താൻ കഴിയുന്നത് സുകൃതമായാണ് വിശ്വാസികൾ കാണുന്നത്. ഏകാദശി ദിനത്തിൽ തുറന്ന നട ദ്വാദശി ദിനമായ നാളെ രാവിലെ പൂജയ്ക്കുശേഷമാണ് അടക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.