ETV Bharat / state

ഗുരുവായൂര്‍ റെയിൽവേ മേൽപാലം: നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് നാട്ടുകാര്‍ - construction

ഒക്‌ടോബറിന് മുമ്പ് സ്ഥലം ഏറ്റെടുക്കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും നടപടികളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല

ഗുരുവായൂര്‍ റെയിൽവേ മേൽപാലം: നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് നാട്ടുകാര്‍
author img

By

Published : Jul 28, 2019, 10:57 PM IST

Updated : Jul 28, 2019, 11:33 PM IST

തൃശൂര്‍: ഗുരുവായൂർ റെയിൽവേ മേൽപാലത്തിന്‍റെ സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കി, നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് നാട്ടുകാർ. രോഗികളുമായി പോകുന്ന ആംബുലൻസ് പോലും ഗേറ്റിൽ കുടുങ്ങുന്നത് നിത്യസംഭവമാകുന്നു. ട്രെയിൻ എഞ്ചിൻ മാറ്റി ഘടിപ്പിക്കേണ്ട സാഹചര്യമുണ്ടാകുമ്പോൾ ദിവസവും 35 പ്രാവശ്യമെങ്കിലും റെയിൽവേ ഗേറ്റ് അടച്ചിടുന്നുണ്ട്.

ഗുരുവായൂര്‍ റെയിൽവേ മേൽപാലം: നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് നാട്ടുകാര്‍

ഗേറ്റ് അടച്ചാൽ വാഹനങ്ങളുടെ നീണ്ട നിര യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും. നാട്ടുകാരുടെ ആവശ്യപ്രകാരം സർക്കാർ മേൽപാലം നിർമ്മിക്കാൻ തീരുമാനിച്ചെങ്കിലും സ്ഥലമേറ്റെടുക്കാൻ മൂന്ന് കുടുംബങ്ങളുടെ സമ്മതം കൂടി ആവശ്യമാണ്. ഒക്‌ടോബറിന് മുമ്പ് സ്ഥലം ഏറ്റെടുക്കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും നടപടികളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല. മൂന്ന് ഭൂവുടമകളുടെ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞാൽ ടെന്‍റർ നടപടി പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.

Intro:Raju Guruvayur

ഗുരുവായൂർ റെയിൽവേ മേൽപാലത്തിന്റെ സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കി നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് നാട്ടുകാർ. രോഗികളുമായി പോകുന്ന ആമ്പുലൻസ് പോലും ഗേററിൽ കുടുങ്ങുന്നത് നിത്യസംഭവമാകുന്നു. Body:ഗുരുവായൂരിലെ റെയിൽവേ ഗേറ്റ് നിത്യവും 35 പ്രാവശ്യമെങ്കിലും അടച്ച് ഇടും. അത്രമാത്രം ട്രെയിനുകൾ വന്നു പോകുന്നതു കൊണ്ടല്ല ,പകരം ട്രെയിൻ എഞ്ചിൻ മാറ്റി ഘടിപ്പിക്കേണ്ടി വരുമ്പോഴും ഗേറ്റ അടക്കുന്നതാണ്വ കാരണം.എഞ്ചിൻ മാറ്റി ഘടിപ്പിക്കുമ്പോൾ ഗേറ്റ്രു വരെ എഞ്ചിൻ എത്തില്ലാ എങ്കിലും സുരക്ഷക്ക് വേണ്ടിയാണ് എന്നാണ് ഭാഷ്യമെങ്കിലും ഇക്കാരണം കൊണ്ട് യാത്രക്കാർ ഏറെ ദുരിതം അനുഭവിച്ചു കൊണ്ടിരിക്കയാണ്. പലവട്ടം രോഗിയുമായെത്തുന്ന ആമ്പുലൻസ് ഗേറ്റിൽ കുടുങ്ങുന്ന ദയനീയ കാഴ്ചയും നിത്യസംഭവമാണ് ഇവിടെ.

Bite അച്ചുതകുറുപ്പ് നാട്ടുകാരൻ
(രണ്ടാമത്തെ Bite)

ഗേറ്റ ടച്ചാൽ വാഹനങ്ങളുടെ നീണ്ട നിരയാണ് ഇവിടെ. നാട്ടുകാരുടെ മുnവിളി കേട്ട് സർക്കാർ മേൽപാലം നിർമ്മിക്കാൻ തീരുമാനിച്ചെങ്കിലും സ്ഥലമേറ്റെടുക്കാൻ മൂന്ന് പേർ തടസം ഉണ്ടെന്നാണ് നഗരസഭ പറയുന്നത്.ഇവരുടെ ഭൂമി നിർ ബന്ധമായി എറ്റെടുക്കുന്നില്ലെന്നാണ് നാട്ടുകാർ ആക്ഷേപിക്കുന്നത്. ഒക്ടോബറിനു മുമ്പ് സ്ഥലം ഏറ്റെടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും നടപടി ഒന്നും എടുക്കാത്തതിനാൽ ജനങ്ങൾ ആശങ്കയിലാണ്.

Bite ലാസർ മാസ്റ്റർ ( നാട്ടുകാരൻ )

(ആദ്യത്തെ ദite
തന്ന ആൾ)Conclusion:മൂന്ന് ഭൂവുടമകളുടെ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞാൽ ടെൻറർ നടപടികളുമായി നിർമ്മാണം ആരംഭിക്കാം എന്നിരിക്കെ ഗുരുവായൂരിലെ വമ്പൻമാരുടെ ഭൂമി അധികൃതർ നിർബന്ധമായിഏറ്റെടുത്ത് തുടർ നടപടി കൈകൊള്ളാത്തത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നു.
Last Updated : Jul 28, 2019, 11:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.