ETV Bharat / state

ഗുരുവായൂര്‍ ആനയോട്ടം; ഗോപീകണ്ണൻ ജേതാവ് - guruvayoor temple news

ആകെ 25 ആനകൾ പങ്കെടുത്ത മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ആനകളാണ് മുന്‍നിരയില്‍ ഓടിയത്. ഉത്സവത്തില്‍ ഗോപീകണ്ണന്‍ ഗുരുവായൂരപ്പന്‍റെ തിടമ്പേറ്റും.

ഗുരുവായൂര്‍ ആനയോട്ടം  guruvayoor elephant race  aanayottam  guruvayoor temple news  ഗോപീകണ്ണൻ
ഗുരുവായൂര്‍ ആനയോട്ടം; ഗോപീകണ്ണൻ ജേതാവ്
author img

By

Published : Mar 6, 2020, 5:12 PM IST

തൃശൂര്‍: ഗുരുവായൂർ ഉത്സവത്തിന്‍റെ ഭാഗമായുള്ള ആനയോട്ടത്തിൽ ഗോപീകണ്ണൻ ജേതാവായി. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തില്‍ ഗോപീകണ്ണന്‍ ഗുരുവായൂരപ്പന്‍റെ തിടമ്പേറ്റും. ആകെ 25 ആനകൾ പങ്കെടുത്ത മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ആനകളാണ് മുന്‍നിരയില്‍ ഓടിയത്. ചെന്താമരാക്ഷൻ, നന്ദൻ, നന്ദിനി, കണ്ണൻ എന്നീ ആനകളും മത്സരത്തില്‍ പങ്കെടുത്തു.

ക്ഷേത്രത്തിൽ നാഴികമണി മൂന്ന് അടിച്ച ഉടനെ ആനക്ക് അണിയാനുള്ള കുടമണികളുമായി പാപ്പാൻമാർ മജ്ജുളാലിനു സമീപം നിലയുറപ്പിച്ച ആനകളുടെ അടുത്തേക്ക് പാഞ്ഞു. കുട്ടമണി അണിഞ്ഞ ശേഷം മൂന്നുവട്ടം ശംഖ് വിളിച്ച ശേഷമാണ് ആനകൾ ഓട്ടം ആരംഭിച്ചത്. മത്സരത്തിന്‍റെ തുടക്കം മുതലേ ഗോപീകണ്ണൻ മുന്നിലായിരുന്നു. ആദ്യം ക്ഷേത്രഗോപുരം കടന്നതോടെയാണ് ഗോപീകണ്ണനെ വിജയിയായി പ്രഖ്യാപിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.