ETV Bharat / state

തെരഞ്ഞെടുപ്പ് തോൽവി; തൃശൂർ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി - thrissur

യോഗത്തിൽ അനിൽ അക്കര എം.എൽ.എക്കും വിമർശനം.

തെരഞ്ഞെടുപ്പ് തോൽവി;തൃശൂരിൽ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി  തെരഞ്ഞെടുപ്പ് തോൽവി  തദ്ദേശ തെരഞ്ഞെടുപ്പ്  തൃശൂരിൽ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി  കോണ്‍ഗ്രസില്‍ പൊട്ടിത്തെറി  തൃശൂരിലെ കോണ്‍ഗ്രസ്  കോണ്‍ഗ്രസ്  തൃശൂർ  ഐ ഗ്രൂപ്പ്  തെക്കുംകര  group clash and walkout in thrissur congress  group clash and walkout in thrissur  group clash and walkout  group clash and walkout  congress  thrissur congress  i group  thrissur  thekkumkkara
തെരഞ്ഞെടുപ്പ് തോൽവി;തൃശൂരിൽ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
author img

By

Published : Jan 21, 2021, 2:52 PM IST

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തോൽവിയുമായി ബന്ധപ്പെട്ട് തൃശൂർ തെക്കുംകരയിൽ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായത് ഏകപക്ഷീയമായ തീരുമാനങ്ങളും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വന്ന അപാകതകളുമാണെന്ന് തെക്കുംകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ ഐ ഗ്രൂപ്പ് ആരോപിച്ചു.

പനങ്ങാട്ടുകര വാര്‍ഡില്‍ നിര്‍ത്തിയ സ്ഥാനാര്‍ഥിയെ സമുദായ സമവാക്യം എന്ന വാദമുയര്‍ത്തി ഒഴിവാക്കിയത് മണ്ഡലത്തിലെ ക്രിസ്‌ത്യന്‍ സമുദായാംഗങ്ങളെ വ്രണപ്പെടുത്തിയെന്നും നേതൃത്വം നല്‍കിയ മണ്ഡലം പ്രസിഡന്‍റ് ചെയര്‍മാനായ സ്ഥാനാര്‍ഥി നിര്‍ണയ സമിതിക്കെതിരെ ആരോപണമുയർത്തുകയും മൗനാനുവാദം നല്‍കിയ അനിൽ അക്കര എം.എല്‍.എയെ പാര്‍ട്ടി തല നടപടിയെടുത്ത് മണ്ഡലത്തിന്‍റെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തണമെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് തോൽവി;തൃശൂരിൽ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും വരെ മണ്ഡലം തല പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് നേതൃത്വത്തെ അറിയിച്ചു കൊണ്ട് പ്രതിഷേധ സൂചകമായി ഐ ഗ്രൂപ്പ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. ഐ.എന്‍.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്‍റ് വി.എം കുരിയാക്കോസ്, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് എല്‍ദോ തോമസ് തുടങ്ങിയവരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.