ETV Bharat / state

ഹരിത ക്യാമ്പസ് പദ്ധതി ജില്ലാതല പ്രഖ്യാപനം - ചാലക്കുടി ഗവ.വനിതാ ഐ.ടി.ഐ

പ്രകൃതി സംരക്ഷണം മുന്നില്‍കണ്ട് നല്ല മണ്ണ്, വെള്ളം, വായു, ശരിയായ മാലിന്യ നിര്‍മാര്‍ജ്ജനം, ജൈവകൃഷി എന്നിവയെക്കുറിച്ചുള്ള അവബോധം തൊഴില്‍ പരിശീലന കേന്ദ്രങ്ങളില്‍ തന്നെ വളര്‍ത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം

green campus project  ഹരിത ക്യാമ്പസ് പദ്ധതി  ചാലക്കുടി ഗവ.വനിതാ ഐ.ടി.ഐ  തൃശൂർ
ഹരിത ക്യാമ്പസ് പദ്ധതി ജില്ലാതല പ്രഖ്യാപനം
author img

By

Published : Oct 30, 2020, 6:40 PM IST

തൃശൂർ:ഹരിത ക്യാമ്പസ് പദ്ധതിയുടെ ജില്ലാതല പ്രഖ്യാപനം ചാലക്കുടി ഗവ.വനിതാ ഐ.ടി.ഐയില്‍ ബി ഡി ദേവസ്സി എം.എല്‍.എ നിര്‍വഹിച്ചു. അഞ്ചര ലക്ഷം രൂപ ചെലവില്‍ വ്യാവസായികപരിശീലന വകുപ്പ് ജില്ലാ ഹരിത കേരള മിഷന്‍റെയും കോസ്റ്റ് ഫോര്‍ഡിന്‍റെയും സഹകരണത്തോടെയാണ് ഹരിത ക്യാമ്പസ് പദ്ധതി നടപ്പാക്കുന്നത്.

തൊഴില്‍ പരിശീലന കേന്ദ്രങ്ങളെ പരിസ്ഥിതി സൗഹാര്‍ദമാക്കുക എന്നതാണ് ലക്ഷ്യം. കൃഷി, ജല സംരക്ഷണം, മാലിന്യ സംസ്‌ക്കരണം തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള 14 ഇന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുക. പ്രകൃതി സംരക്ഷണം മുന്നില്‍കണ്ട് നല്ല മണ്ണ്, വെള്ളം, വായു, ശരിയായ മാലിന്യ നിര്‍മാര്‍ജ്ജനം, ജൈവകൃഷി എന്നിവയെക്കുറിച്ചുള്ള അവബോധം തൊഴില്‍ പരിശീലന കേന്ദ്രങ്ങളില്‍ തന്നെ വളര്‍ത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ജില്ലയിലെ ആദ്യത്തെ ഐ.ടി.ഐ ഹരിത ക്യാമ്പസായി തിരഞ്ഞെടുത്തതിന്‍റെ അനുമോദന പത്രം നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍ കുമാര്‍ ഐ.ടി.ഐ പ്രിന്‍സിപ്പല്‍ പി എ സെബാസ്റ്റ്യന് നല്‍കി. ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എസ് ജയകുമാര്‍ പദ്ധതി വിശദീകരിച്ചു. വ്യാവസായിക പരിശീലന വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ് ട്രെയിനിങ് സ്റ്റാറി പോള്‍, കോസ്റ്റ് ഫോര്‍ഡ് അഡീഷണല്‍ ഡയറക്‌ടര്‍ സി ചന്ദ്രബാബു, ഐ.ടി.ഐ ഗ്രൂപ്പ് ഇന്‍സ്ട്രക്‌ടര്‍ പി കെ സുനിത, സ്റ്റാഫ് സെക്രട്ടറി എം ജെ സീന, ഹരിത ക്യാമ്പസ് കോര്‍ഡിനേറ്റര്‍ ഇ കെ സുനിത, ഐ എം സി ചെയര്‍മാന്‍ കെ ജെ ജോജി, വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.