ETV Bharat / state

കൊന്ന് കാട്ടിൽ തള്ളിയ യുവതിയുടെ മൃതദേഹത്തിൽ കുത്തേറ്റ പാടുകൾ കണ്ടെത്തി - യുവതിയെ കൊന്ന് കാട്ടിൽ തള്ളി

കലൂർ സ്വദേശിയായ പെൺകുട്ടിയെ സുഹൃത്ത് സഫർഷ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മലക്കപ്പാറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

girl murdered  പ്രണയ നൈരാശ്യം  തൃശൂരിൽ യുവതിയെ കൊന്ന് കാട്ടിൽ തള്ളി  യുവതിയെ കൊന്ന് കാട്ടിൽ തള്ളി  eeva death
പ്രണയ നൈരാശ്യം
author img

By

Published : Jan 8, 2020, 7:38 AM IST

Updated : Jan 8, 2020, 5:01 PM IST

തൃശൂർ: മലക്കപ്പാറയിൽ യുവാവ് കൊന്ന് തള്ളിയ പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചു. കലൂർ സ്വദേശിയായ പതിനേഴുകാരിയുടെ മൃതദേഹം വാൽപ്പാറയ്ക്ക് സമീപം അട്ടകെട്ടിയിൽ നിന്നാണ് ലഭിച്ചത്. പെൺകുട്ടിയുടെ മൃതദേഹത്തിൽ കുത്തേറ്റ പാടുകൾ കണ്ടെത്തി. പ്രതി സഫർഷയെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കൊലയ്ക്ക് കാരണം പ്രണയ നൈരാശ്യമെന്നാണ് പൊലീസ് പറയുന്നത്.

പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തായ സഫർഷ മൃതദേഹം മലക്കപ്പാറയിൽ ഉപേക്ഷിച്ചിക്കുകയായിരുന്നു. പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് തെരച്ചിൽ നടത്തിയത്. പെൺകുട്ടിയെ കാണാനില്ലെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അതിരപ്പള്ളി വഴി പോയ കാറിൽ ഒരു യുവാവും യുവതിയും ഉണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.

മലക്കപ്പാറയെത്തിപ്പോൾ രണ്ട് പേർ കാറിലുണ്ടായിരുന്നുവെന്നും പൊലീസിന് അറിയാൻ കഴിഞ്ഞു. വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിലെ വാൽപ്പാറ ചെക്പോസ്റ്റിലെത്തിയപ്പോൾ കാറിൽ യുവതിയുണ്ടായിരുന്നില്ല. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കാറിൽ രക്തക്കറ കണ്ടെത്തിയത്. ഇതിന് പിന്നാലെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടിയുടെ കൊലപ്പെടുത്തിയെന്ന് സഫർഷ വെളിപ്പെടുത്തിയത്. മലക്കപ്പാറയിലെ കാട്ടിൽ കൊന്ന് തള്ളുകയായിരുന്നുവെന്നാണ് മൊഴി. കൊല്ലപ്പെട്ട പെൺകുട്ടി പ്ലസ്‌ടു വിദ്യാർഥിനിയാണ്.

Intro:തൃശൂർ മലക്കപ്പാറയിൽ യുവാവ് കൊന്ന് തള്ളിയ പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചു.കൊച്ചി മരട് സ്വദേശിനി ഈവയുടെ മൃതദേഹമാണ് വാൽപ്പാറയ്ക്ക് സമീപം അട്ടകെട്ടിയിൽ നിന്ന് ലഭിച്ചത്.പ്രതി സഫറിനെ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.കൊലയ്ക്ക് കരണം പ്രണയ നൈരാശ്യമെന്ന്‌ പോലീസ്.
Body:കൊച്ചി മരട് സ്വദേശിനിയായ ഈവയെയാണ് ആൺസുഹൃത്ത് സഫർഷാ ഇന്നലെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മലക്കപ്പാറയിൽ ഉപേക്ഷിച്ചത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് തെരച്ചിൽ നടത്തുകയായിരുന്നു.വാൽപ്പാറയ്ക്ക് സമീപം അട്ടകെട്ടിയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്.ഈവയെ കാണാനില്ലെന്ന വിവരം ആതിരപ്പള്ളി പൊലീസിന് ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അതിരപ്പള്ളി വഴി കാറിൽ പോയിരുന്നുവെന്നും കാറിൽ ഒരു യുവാവും യുവതിയും ഉണ്ടായിരുന്നുവെന്ന വിവരം ലഭിക്കുകയും, മലക്കപ്പാറയെത്തിപ്പോഴും രണ്ട് പേരും കാറിലുണ്ടായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചു.എന്നാൽ തമിഴ്നാടിലെ വാൽപ്പാറ ചെക്പോസ്റ്റിലെത്തിയപ്പോൾ കാറിൽ യുവതിയുണ്ടായിരുന്നില്ല.തുടർന്ന് കാറിൽ പോലീസ് നടത്തിയ പരിശോധനയിൽ രക്തക്കറ  കണ്ടെത്തി. തുടർന്ന് സഫറിനെ ചോദ്യം ചെയ്തപ്പോഴാണ് ഈവയെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തൽ ഉണ്ടായത്.മലക്കപ്പാറയിൽ കാട്ടിൽ കൊന്ന് തള്ളുകയായിരുന്നുവെന്നാണ് മൊഴി.പ്രണയ നൈരാശ്യമാണ് കൊലക്ക് കാരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.കൊല്ലപ്പെട്ട ഈവ പ്ലസ്‌ടു വിദ്യാർത്ഥിനിയാണ്.

ഇ ടിവി ഭാരത്
തൃശ്ശൂർ

Conclusion:
Last Updated : Jan 8, 2020, 5:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.