ETV Bharat / state

വാതകചോർച്ചയുള്ള സിലിണ്ടർ ഉപേക്ഷിച്ച നിലയിൽ

അപകടം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും ചോർച്ചയുള്ള സിലിണ്ടർ നിർവീര്യമാക്കുന്നതിനോ പരിശോധിക്കുന്നതിനോ നടപടിയുണ്ടായിട്ടില്ല

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു  സിലിണ്ടർ പൊട്ടിത്തെറിച്ചു  ഗ്യാസ് പൊട്ടിത്തെറിച്ചു  സിലിണ്ടർ ഉപേക്ഷിച്ച നിലയിൽ  തലവണിക്കര  തൃശൂര്‍  gas cylinder explosion  thrissur  gas cylinder explosion in thrissur
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച സംഭവം; വാതകചോർച്ചയുള്ള സിലിണ്ടർ ഉപേക്ഷിച്ച നിലയിൽ
author img

By

Published : Mar 21, 2020, 10:58 PM IST

തൃശൂര്‍: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച അപകടത്തെ തുടർന്ന് മാറ്റിവെച്ച വാതകചോർച്ചയുള്ള സിലിണ്ടർ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ. സിലിണ്ടര്‍ പരിശോധിക്കാനോ നിര്‍വീര്യമാക്കാനോ അധികൃതർ എത്താത്തതിലുള്ള ആശങ്കയിലാണ് പ്രദേശവാസികൾ. തലോർ തലവണിക്കര കോളേങ്ങാടൻ ഓമനയുടെ വീട്ടില്‍ വെള്ളിയാഴ്‌ച ഉച്ചയോടെയാണ് പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.

അപകടത്തെ തുടർന്ന് ഗ്യാസ് ചോർച്ചയുണ്ടായിരുന്ന സിലിണ്ടർ അഗ്നിരക്ഷാസേനാംഗങ്ങൾ അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക് മാറ്റിയിരുന്നു. അപകടത്തിൽ ഓമനയുടെ വീട് ഭാഗികമായി തകർന്നു. എന്നാൽ 24 മണിക്കൂർ കഴിഞ്ഞിട്ടും ചോർച്ചയുള്ള സിലിണ്ടർ നിർവീര്യമാക്കുന്നതിനോ പരിശോധിക്കുന്നതിനോ നടപടിയുണ്ടായില്ല. ഗ്യാസ് ഏജൻസിയുടെയോ ഇൻഷുറൻസ് കമ്പനിയുടെയോ അധികൃതർ ഇതുവരെ സ്ഥലത്തെത്തിയില്ലെന്നാണ് ആക്ഷേപം. ജനവാസകേന്ദ്രത്തിൽ നിരവധി വീടുകൾക്കിടയിലാണ് സിലിണ്ടർ മാറ്റിവെച്ചിരിക്കുന്നത്. അഗ്നിരക്ഷാ സേനാംഗങ്ങൾ നനഞ്ഞ തുണികൊണ്ട് സിലിണ്ടര്‍ മൂടിയിട്ടിരിക്കുകയാണ്. എന്നാൽ പിന്നീട് മറ്റ് സുരക്ഷാ ക്രമീകരണമൊന്നുമെടുത്തിട്ടില്ല. സ്ഥലത്തെത്തിയ മുൻ എംഎൽഎ എം.പി. വിൻസെന്‍റ് ഗ്യാസ് ഏജൻസിയും ഇൻഷുറൻസ് അധികൃതരുമായും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

അടുക്കളയോട് ചേർന്നുള്ള മുറിയിൽ സൂക്ഷിച്ചിരുന്ന രണ്ട് സിലിണ്ടറുകളിൽ ഒന്നാണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ മുറിയുടെ ചുമരുകളും വാതിലും ജനലുകളും തകർന്നു. ശുചിമുറിയുടെ ചുമരും വാതിലും തകർന്ന നിലയിലായിരുന്നു. വീടിനോട് ചേർന്നുള്ള മതിലും ഫ്രിഡ്‌ജ്, വാഷിങ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങളും നശിച്ചു. അപകടത്തിന് പതിനഞ്ച് മിനിറ്റ് മുമ്പാണ് ഓമന സമീപത്തുള്ള കോൺവെന്‍റിൽ പ്രാർഥനക്കായി പോയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.