ETV Bharat / state

തൃശൂരിൽ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആറ് കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി; പ്രതികള്‍ ഓടി രക്ഷപ്പെട്ടു - Excise seized ganja in Thrissur

പരിശോധനയ്ക്കായി എക്‌സൈസ് സംഘം വരുന്നത് കണ്ട പ്രതികള്‍ ഓടി രക്ഷപ്പെട്ടു

കഞ്ചാവ് പിടികൂടി  GANJA SEIZED IN THRISSUR  കഞ്ചാവ് കേസ്  crime news  തൃശൂർ കഞ്ചാവ് കേസ്  kerala local news  എക്‌സൈസ് പരിശോധന  drug seized
തൃശൂരിൽ 6 കിലോ കഞ്ചാവും 60000 രൂപയും പിടികൂടി; പ്രതികൾ ഓടിരക്ഷപ്പെട്ടു
author img

By

Published : Oct 11, 2022, 9:06 AM IST

തൃശൂർ: തൈക്കാട്ടുശ്ശേരി കാട്ടുകുഴിയിൽ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആറ് കിലോ കഞ്ചാവും 60,000 രൂപയും എക്‌സൈസ് പിടികൂടി. കാട്ടുകുഴി സ്വദേശി ഗോപാലകൃഷ്‌ണന്‍ എന്നയാളുടെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. എക്‌സൈസ് സംഘം വരുന്നത് കണ്ട് പ്രതികളായ സഹോദരങ്ങള്‍ ഓടി രക്ഷപ്പെട്ടു.

നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ ശ്രീജിത്ത്‌, ശ്രീസാഗർ എന്നിവരാണ് രക്ഷപ്പെട്ടത്. എക്സൈസ് ചേർപ്പ് റേഞ്ച് ഇൻസ്‌പെക്‌ടർ ഫസലു റഹ്‌മാന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗം ഗ്രേഡ് പ്രിവന്‍റീവ് ഓഫിസർ കൃഷ്‌ണ പ്രസാദ്, സിവിൽ എക്‌സൈസ് ഒഫിസർമാരായ സിജോമോൻ, ജോസ്, ഷേക്ക് അഹദ്, വനിത സിവിൽ എക്‌സൈസ് ഓഫിസർ തസ്‌നിം, ഡ്രൈവർ ഷൈജു എന്നിവരാണ് കഞ്ചാവ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.