തൃശൂർ: പൂത്തൂർ കൈനൂർ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാർഥികൾ മുങ്ങി മരിച്ചു (Four Students Drowned). മരിച്ചത് തൃശൂർ എല്‍ത്തുരുത്ത് സെന്‍റ് അലോഷ്യസ് കോളജിലേയും തൃശൂർ സെന്‍റ് തോമസ് കോളജിലെയും ബിരുദ വിദ്യാർഥികൾ. അപകടം ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ. മരിച്ചത് അർജുൻ അലോഷ്യസ്, അബി ജോൺ, നിവേദ് കൃഷ്‌ണ, സിയാദ് ഹുസൈൻ എന്നിവർ.
ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആയിരുന്നു അപകടം. നാല് പേരും കെെനൂര്‍ ചിറയിൽ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഒഴുക്കില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. മറ്റൊരു കോളേജില്‍ നിന്നെത്തിയ മൂന്ന് വിദ്യാര്‍ത്ഥികളാണ് ഇവര്‍ മുങ്ങിത്താഴുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് ഒല്ലൂര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഒല്ലൂര്‍ പോലീസ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തൃശൂരില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് സ്‌കൂബാ ടീമും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആണ് നാല് പേരെയും കണ്ടെത്തിയത്. കരക്കു കയറ്റിയ നാല് പേര്‍ക്കും ഫയര്‍ഫോഴ്‌സ് സി.പി.ആര്‍ ഉള്‍പ്പെടെ നല്‍കിയെങ്കിലും മരണപ്പെട്ടിരുന്നു. നാലു പേരുടേയും മൃതദേഹങ്ങള്‍ തൃശൂര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തെതുടര്‍ന്ന് ജില്ലാ കലക്‌ടര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഒല്ലൂര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.
ഗണേശ വിഗ്രഹ നിമഞ്ജനത്തിനിടെ 4 കുട്ടികൾ മുങ്ങിമരിച്ചു: മധ്യപ്രദേശിലെ ദാതിയ ജില്ലയില്‍ സെപ്‌റ്റംബര്‍ 27 ന് ഗണേശ വിഗ്രഹം കുളത്തിൽ നിമഞ്ജനം ചെയ്യുന്നതിനിടെ നാല് കുട്ടികൾ മുങ്ങി മരിച്ചിരുന്നു. സിവിൽ ലൈൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരവാൽ ബിദാനിയ ഗ്രാമത്തിൽ ചൊവ്വാഴ്‌ച വൈകുന്നേരമാണ് ദാരുണസംഭവം. 10 ദിവസം നീണ്ട ഗണേശോത്സവത്തിന്‍റെ സമാപനത്തിനിടെയാണ് ദുരന്തമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രായപൂർത്തിയാകാത്ത നാല് കുട്ടികളുടെ ദാരുണമായ മരണം ഗ്രാമത്തെ സങ്കടത്തിലാഴ്ത്തി. മൂന്ന് പെൺകുട്ടികൾ ഉൾപ്പടെ മരിച്ചവർ 14നും 16നും ഇടയിൽ പ്രായമുള്ളവരാണ്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ പൊലീസ് എത്തി മൃതദേഹങ്ങൾ മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവമറിഞ്ഞ് അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങൾ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.
വിഗ്രഹ നിമഞ്ജനത്തിനായാണ് കുട്ടികൾ കുളക്കരയിലെത്തിയത്. ഏഴ് കുട്ടികൾ വെള്ളക്കെട്ടിൽ മുങ്ങുന്നതായി ചില ഗ്രാമീണർ കണ്ടു. ഇവരിൽ മൂന്ന് പേരെ രക്ഷപ്പെടുത്താനായെങ്കിലും മറ്റ് നാല് പേർ മരിച്ചതായി പൊലീസ് സൂപ്രണ്ട് പ്രദീപ് ശർമ്മ പറഞ്ഞു. രക്ഷപ്പെടുത്തിയ മൂന്ന് കുട്ടികളിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. വിദഗ്‌ധ ചികിത്സയ്ക്കായി ഗ്വാളിയോറിലെ ആശുപത്രിയിലേക്ക് റഫർ ചെയ്‌തിട്ടുണ്ട്. സംഭവത്തിന്‍റെ കാര്യ കാരണങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.
ALSO READ: മധ്യപ്രദേശിൽ ഗണപതി വിഗ്രഹ നിമഞ്ജനത്തിനിടെ വീണ്ടും അപകടം; മൂന്ന് പേർ മുങ്ങി മരിച്ചു
ALSO READ: സഹോദരങ്ങൾ ഉൾപ്പടെ 5 കുട്ടികൾ മുങ്ങിമരിച്ചു ; അപകടം കുളത്തിൽ കുളിക്കാനിറങ്ങിയപ്പോള്‍