തൃശൂർ: കൊറ്റനല്ലൂരിൽ അമിത വേഗതയിൽ വന്ന കാർ പാഞ്ഞുകയറി കാൽനടയാത്രക്കാരായ നാല് പേർ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.കൊറ്റനെല്ലൂർ തേരപ്പിള്ളി സുബ്രൻ (54), മകൾ പ്രജിത (23), കണ്ണന്തറ ബാബു (56), മകൻ വിപിൻ (29) എന്നിവരാണ് മരിച്ചത്.രണ്ടു കുടുംബങ്ങളിലെ അംഗങ്ങളാണ് ഇവർ. ഇന്നലെ രാത്രി 11 മണിയോടെയാണ് തുമ്പൂർ ജങ്ഷന് സമീപമാണ് അപകടം നടന്നത്. തുമ്പൂർ അയ്യപ്പൻകാവ് ഉത്സവം കഴിഞ്ഞ് മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്.
അമിത വേഗതയിൽ വന്ന കാർ കാൽനടയാത്രക്കാരെ ഇടിച്ചിട്ട ശേഷം നിർത്താതെ പോവുകയായിരുന്നു. പിന്നീട് കാവടി തിരക്കിൽ അകപ്പെട്ട കാർ നാട്ടുക്കാരാണ് പിടികൂടിയത് . കാറിലുണ്ടായിരുന്ന വള്ളിവട്ടം പെങ്ങോട് സ്വദേശികളായ അഞ്ച് പേരെ ആളൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർ മദ്യപിച്ചിട്ടുണ്ടായിരുന്നതായി ആരോപണമുണ്ട്.അപകടം പറ്റിയവരെ തൃശ്ശൂർ മെഡിക്കൽ കോളജ്, ഐലെറ്റ്, ദയ, ചാലക്കുടി സെന്റ് ജെയിംസ് എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു . ആളൂർ എസ്.ഐ സുശാന്ത് കെ.എസിന്റെ നേതൃത്വത്തിൽ പോലീസ് വാഹനത്തിലാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.