ETV Bharat / state

രക്തം ഛർദിച്ച് അവശ നിലയില്‍ ഗൃഹനാഥന്‍റെ മരണം; ഭക്ഷ്യവിഷബാധയെന്ന് സംശയം - ഗൃഹനാഥന്‍റെ മരണം

ശശീന്ദ്രന്‍റെ ഭാര്യയെയും വീട്ടിലെത്തിയ രണ്ട് തെങ്ങുകയറ്റ തൊഴിലാളികളെയും സമാനമായ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട്. ഇതിനെ തുടർന്നാണ് ഭക്ഷ്യവിഷബാധയാണ് മരണ കാരണമായി സംശയിക്കുന്നത്

Food poison death  Food poison death in Thrissur  ഭക്ഷ്യവിഷബാധ മരണം  ഭക്ഷ്യവിഷബാധ തൃശൂർ  Thrissur  തൃശൂർ  Food poison kerala  thrissur news  തൃശൂർ ഭക്ഷ്യവിഷബാധ മരണം  ഗൃഹനാഥന്‍റെ മരണം  ഭക്ഷ്യവിഷബാധയെന്ന് സംശയം
ഗൃഹനാഥന്‍റെ മരണം; ഭക്ഷ്യവിഷബാധയെന്ന് സംശയം
author img

By

Published : Apr 2, 2023, 4:19 PM IST

തൃശൂർ: അവണൂരിൽ ഗൃഹനാഥൻ മരിച്ചത് ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് സംശയം. തൃശൂർ അമ്മാനത്ത് വീട്ടിൽ ശശീന്ദ്രൻ (57) ആണ് മരിച്ചത്. രക്തം ഛർദിച്ചതിനെ തുടർന്ന് അവശ നിലയിലായ ശശീന്ദ്രനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശശീന്ദ്രന്‍റെ ഭാര്യയെയും വീട്ടിലെത്തിയ രണ്ട് തെങ്ങുകയറ്റ തൊഴിലാളികളെയും അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇന്ന് രാവിലെയാണ് രക്തം ഛർദിച്ച നിലയിൽ ശശീന്ദ്രനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ശശീന്ദ്രന്‍റെ ഭാര്യയെയും വീട്ടിലെത്തിയ രണ്ട് തെങ്ങ് കയറ്റ തൊഴിലാളികളെയും സമാനമായ ലക്ഷണങ്ങളെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. മൂവരും തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.

ശശീന്ദ്രന് പുറമേ മറ്റു മൂന്നുപേരും സമാനമായ ലക്ഷണങ്ങൾ കാണിച്ചതോടെയാണ് ഭക്ഷ്യ വിഷബാധ സംശയിച്ചത്. നാലുപേരും ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇഡലിയാണ് കഴിച്ചത്. ഇതിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടായതാകാമെന്നാണ് സംശയിക്കുന്നെതെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ ഇതിൽ വ്യക്തത വരികയുള്ളൂ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.