ETV Bharat / state

ചിന്നം വിളിച്ച് പാഞ്ഞടുത്ത് ഒറ്റയാൻ: സ്വകാര്യ ബസ് പുറകോട്ടെടുത്തത് എട്ട് കിലോമീറ്റർ - elephant attack ksrtc bus

ചാലക്കുടി - വാൽപ്പാറ റോഡില്‍ ഒരു മണിക്കൂറിലേറെ സമയം ഒറ്റയാന്‍ വാഹനങ്ങള്‍ തടഞ്ഞു. കെഎസ്‌ആര്‍ടിസി ബസ് ആക്രമിക്കാന്‍ ചിന്നം വിളിച്ച് ആന ഓടിയെത്തി ബസില്‍ തൊട്ടെങ്കിലും പിന്നീട് ആക്രമിക്കാതെ പിറകിലേക്ക് പോയി

Elephant attack private bus aanamala video  ഒറ്റയാൻ  അമ്പലപ്പാറ മുതല്‍ ആനക്കയം വരെ  എട്ട് കിലോ മീറ്ററിലേറെ ദൂരം വാഹനങ്ങള്‍ തടഞ്ഞിട്ടു  സ്വകാര്യ ബസ് പുറകോട്ടെടുത്തത് എട്ട് കിലോമീറ്റർ  ഒറ്റയാന്‍ വാഹനങ്ങള്‍ തടഞ്ഞു  കേരള വാർത്തകൾ  മലയാളം വാർത്തകൾ  ആനമല  ആന  kerala news  malayalam news  Elephant attack  Elephant attack aanamala  chalakkudi Valparai route  private bus took eight kilometers back  elephant attack ksrtc bus
ചിന്നം വിളിച്ച് പാഞ്ഞടുത്ത് ഒറ്റയാൻ: സ്വകാര്യ ബസ് പുറകോട്ടെടുത്തത് എട്ട് കിലോമീറ്റർ
author img

By

Published : Nov 16, 2022, 1:27 PM IST

Updated : Nov 16, 2022, 3:09 PM IST

തൃശൂർ: ചാലക്കുടി - വാൽപ്പാറ റോഡില്‍ വീണ്ടും ഒറ്റയാന്‍റെ വിളയാട്ടം. മദപ്പാടിലുള്ള ഒറ്റയാന്‍ അമ്പലപ്പാറ മുതല്‍ ആനക്കയം വരെ എട്ട് കിലോ മീറ്ററിലേറെ ദൂരം വാഹനങ്ങള്‍ തടഞ്ഞിട്ടു. മുന്നോട്ട് നടക്കുന്നതിനിടെ പിന്നിലൂടെ വന്ന കെഎസ്‌ആര്‍ടിസി ബസ് ആക്രമിക്കാന്‍ ചിന്നം വിളിച്ച് ആന ഓടിയെത്തി ബസില്‍ തൊട്ടെങ്കിലും പിന്നീട് ആക്രമിക്കാതെ പിറകിലേക്ക് പോയി.

ചിന്നം വിളിച്ച് പാഞ്ഞടുത്ത് ഒറ്റയാൻ: സ്വകാര്യ ബസ് പുറകോട്ടെടുത്തത് എട്ട് കിലോമീറ്റർ

ചൊവ്വാഴ്‌ച അമ്പലപ്പാറയില്‍ നിന്ന് തുടങ്ങിയ തടയല്‍ എട്ട് കിലോമീറ്ററകലെ ആനക്കയത്തിന് സമീപമാണ് അവസാനിച്ചത്. ആനക്കയത്ത് വച്ച് ആന കാട്ടിലേക്ക് കയറിപ്പോയപ്പോഴാണ് വാഹനങ്ങള്‍ക്ക് യാത്ര തുടരാനായത്. സ്വകാര്യ ബസടക്കം വാഹനങ്ങള്‍ എട്ട് കിലോ മീറ്ററിലേറെ ദൂരം പിറകോട്ടെടുത്തു. വീതി വളരെ കുറവുള്ള വളവുകളും തിരിവുകളും കൂടുതലുള്ള കാനന പാതയില്‍ വാഹനങ്ങള്‍ പിറകോട്ടെടുക്കുന്നത് ഏറെ ശ്രമകരമായിരുന്നു.

മലക്കപ്പാറയില്‍ നിന്ന് ചാലക്കുടിക്കുള്ള രണ്ട് കെഎസ്‌ആര്‍ടിസി ബസുകളും ചാലക്കുടിയിലേക്കും വാല്‍പ്പാറയിലേക്കുമുള്ള രണ്ട് സ്വകാര്യ ബസുകളുമടക്കം അന്‍പതോളം വാഹനങ്ങള്‍ ഇരുവശങ്ങളിലുമായി കുടുങ്ങി കിടന്നു. കഴിഞ്ഞ ആഴ്‌ച ഇതേ ഒറ്റയാന്‍ രണ്ട് തവണ ഷോളയാര്‍ പവര്‍ ഹൗസിലെത്തിയിരുന്നു. വൈദ്യുതോത്‌പാദനം നടക്കുന്ന സമയത്ത് ആന പവര്‍ ഹൗസിന്‍റെ തൊട്ടടുത്ത് എത്തിയെങ്കിലും കെട്ടിടത്തിനകത്ത് കയറാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ദിവസങ്ങള്‍ക്ക് മുന്‍പ് വനപാലകരുടെ ജീപ്പ് കുത്തി മറിച്ചിടാന്‍ ശ്രമിച്ചതും മദപ്പാടിലുള്ള ഇതേ ആന തന്നെയാണ്. ആന വാഹനങ്ങള്‍ തടയാന്‍ തുടങ്ങിയതോടെ ഈ റൂട്ടിലൂടെയുള്ള യാത്രക്കാരും വിനോദസഞ്ചാരികളും ഭീതിയിലാണ്.

Last Updated : Nov 16, 2022, 3:09 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.