തൃശ്ശൂര്‍: മാന്ദാമംഗലം ചക്കപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മാന്ദാമംഗലം സ്വദേശി കുണ്ടൂക്കാരൻ വീട്ടിൽ ദാമോദരന്‍ (65) ആണ് മരിച്ചത്. ചക്കപ്പാറയിൽ സോപ്പ് നിർമാണത്തിനാവശ്യമായ പുളിഞ്ചിക്കായ ശേഖരിക്കാൻ കാട്ടില്‍ പോയതായിരുന്നു. പുളിഞ്ചിക്കായ ശേഖരിക്കുന്നതിനിടെ ആനയുടെ മുന്നിൽ പെടുകയായിരുന്നു. ഭാര്യ തങ്ക ഓടി രക്ഷപെട്ടെങ്കിലും പ്രായാധിക്യം മൂലം നടക്കാൻ ബുദ്ധിമുട്ടുള്ള ദാമോദരന് ഓടി രക്ഷപെടാൻ സാധിച്ചില്ല. ഭാര്യ തങ്ക വിവരം അറിയിച്ചതനുസരിച്ച് നാട്ടുകാരും മാന്ദാമംഗലം ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൃശ്ശൂരില്‍ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു - തൃശ്ശൂരില്‍ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു
മാന്ദാമംഗലം സ്വദേശി കുണ്ടൂക്കാരൻ വീട്ടിൽ ദാമോദരന്‍ (65) ആണ് മരിച്ചത്
തൃശ്ശൂര്‍: മാന്ദാമംഗലം ചക്കപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മാന്ദാമംഗലം സ്വദേശി കുണ്ടൂക്കാരൻ വീട്ടിൽ ദാമോദരന്‍ (65) ആണ് മരിച്ചത്. ചക്കപ്പാറയിൽ സോപ്പ് നിർമാണത്തിനാവശ്യമായ പുളിഞ്ചിക്കായ ശേഖരിക്കാൻ കാട്ടില്‍ പോയതായിരുന്നു. പുളിഞ്ചിക്കായ ശേഖരിക്കുന്നതിനിടെ ആനയുടെ മുന്നിൽ പെടുകയായിരുന്നു. ഭാര്യ തങ്ക ഓടി രക്ഷപെട്ടെങ്കിലും പ്രായാധിക്യം മൂലം നടക്കാൻ ബുദ്ധിമുട്ടുള്ള ദാമോദരന് ഓടി രക്ഷപെടാൻ സാധിച്ചില്ല. ഭാര്യ തങ്ക വിവരം അറിയിച്ചതനുസരിച്ച് നാട്ടുകാരും മാന്ദാമംഗലം ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
TAGGED:
latest thrissur