ETV Bharat / state

തൊഴിലില്ലായ്മ തെരഞ്ഞെടുപ്പിലൂടെ കലാകാരന്മാര്‍ അതിജീവിക്കുന്നു

ഓൺലൈനിലൂടെ സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ അയച്ചു നൽകിയാൽ തിരിച്ച് ഓൺലൈനിലൂടെ തന്നെ പാട്ട് തയ്യാറാക്കി അയച്ചു കൊടുക്കും. കൂടാതെ പെയ്‌മെന്‍റും ഓൺലൈനിലൂടെ തന്നെ.

കൊവിഡ് കാലത്തെ തൊഴിലില്ലായ്‌മ  തൊഴിലില്ലായ്‌മയെ മറികടക്കാന്‍ ശ്രമിച്ച് കലാകാരന്മാർ  ഓൺലൈൻ പാരഡി ഗാനങ്ങൾ  അതിജീവന മാർഗത്തിൽ കലാകാരന്മാർ  election parody songs making Thrissur  election parody songs making  election songs making
തൊഴിലില്ലായ്‌മയെ തെരഞ്ഞെടുപ്പ് സമയത്ത് മറികടക്കാന്‍ ശ്രമിച്ച് കലാകാരന്മാർ
author img

By

Published : Nov 22, 2020, 5:41 PM IST

Updated : Nov 22, 2020, 6:57 PM IST

തൃശൂർ: കൊവിഡ് വരുത്തിവെച്ച തൊഴിലില്ലായ്മയെ തെരഞ്ഞെടുപ്പിലൂടെ മറികടക്കാന്‍ ശ്രമിക്കുകയാണ് തൃശൂരിലെ ഒരു കൂട്ടം കലാകാരൻമാർ. സ്ഥാനാർഥികൾക്കാവശ്യമായ പാരഡി ഗാനങ്ങൾ ഓണ്‍ലെെനിലൂടെ ഒരുക്കി അതിജീവന മാര്‍ഗം കണ്ടെത്തുകയാണിവര്‍. തൃശൂർ തലോർ സ്വദേശി അബി വർഗീസും സംഘവും ഇപ്പോള്‍ പ്രചാരണ ഗാനങ്ങൾ ഒരുക്കുന്ന തിരക്കിലാണ്.

കലാകാരന്മാരുടെ അതിജീവനം

കൊവിഡ് മൂലം സ്റ്റുഡിയോ വര്‍ക്കുകള്‍ ഇല്ലാതായതോടെ പൂട്ടിപോയതാണ് തൃശൂര്‍ അഞ്ചേരിച്ചിറയിലെ ഗീതാഞ്ജലി സ്റ്റുഡിയോ. എന്നാൽ തെരഞ്ഞെടുപ്പ് ആയതോടെ സ്ഥാനാര്‍ഥികള്‍ക്കായി പാരഡി ഗാനങ്ങൾ ഒരുക്കി ജീവിതം തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇവർ. ഉത്സവ പരിപാടികള്‍ മുതല്‍ മെഗാ ഷോ വരെ ചെയ്തിരുന്ന ഇവര്‍ ഇപ്പോള്‍ വീട്ടിലെ കൊച്ചു മുറിയില്‍ സ്റ്റുഡിയോ ഒരുക്കിയാണ് പാരഡി ഗാനങ്ങൾ തയ്യാറാക്കുന്നത്.

കേരളത്തിന്‍റെ അങ്ങോളമിങ്ങോളമുള്ള ഏത് സ്ഥാനാർഥികൾക്കും അബി വർഗീസും സംഘവും പാട്ടൊരുക്കും. ഓൺലൈൻ വഴിയാണ് പരിപാടികളെല്ലാം നടക്കുന്നത്. ഓൺലൈനിലൂടെ സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ അയച്ചു നൽകിയാൽ തിരിച്ച് ഓൺലൈനിലൂടെ തന്നെ പാട്ട് തയ്യാറാക്കി അയച്ചു കൊടുക്കും. പ്രതിഫലവും ഓണ്‍ലെെന്‍ വഴി നല്‍കണം.

കലാഭവന്‍ മണിയുടെ പാട്ടുകൾക്കാണ് ഇത്തവണയും ആവശ്യക്കാർ ഏറെയുള്ളത്. തെരഞ്ഞെടുപ്പ് ആവേശത്തിനോടൊപ്പം കൊവിഡ് പ്രതിരോധവും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഗാനങ്ങളിലും അന്നൗൺസ്‌മെന്‍റുകളിലും ഇടം പിടിച്ചിട്ടുണ്ട്.

Last Updated : Nov 22, 2020, 6:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.