തൃശൂർ: തൃശൂർ കുട്ടനെല്ലൂരില്‍ ദന്ത ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് പിടിയില്‍. തൃശൂർ പാവറട്ടി സ്വദേശി മഹേഷാണ് പിടിയിലായത്. കൊലപ്പെട്ട ഡോക്ടർ സോനയുടെ ബിസിനസ് പാർട്‌ണറും സുഹൃത്തുമാണ് മഹേഷ്. കുട്ടനെല്ലൂരിൽ വച്ച് സുഹൃത്തിന്‍റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മൂവാറ്റുപുഴ സ്വദേശിയായ സോന കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ മഹേഷിനെ തൃശൂർ പൂങ്കുന്നത്തുനിന്നാണ് പൊലീസ് പിടികൂടിയത്.
കുട്ടനെല്ലൂരിൽ ദ ഡെന്‍റസ്റ്റ് ക്ലിനിക്ക് നടത്തുകയായിരുന്നു ഡോ.സോനയും മഹേഷും. മഹേഷുമായി ഉണ്ടായ സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് സോന പൊലീസിന് പരാതി നൽകിയിരുന്നു. ഇതറിഞ്ഞെത്തിയ മഹേഷ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. വിവാഹ ബന്ധം വേർപിരിഞ്ഞ് കഴിയുന്ന ഡോക്ടര്‍ രണ്ട് വര്‍ഷമായി മഹേഷിനൊപ്പം ഫ്ലാറ്റില്‍ ഒരുമിച്ചായിരുന്നു കഴിഞ്ഞിരുന്നത്.