ETV Bharat / state

തൃശൂരിൽ എട്ട് ലക്ഷം രൂപയുടെ 15,000 കിലോ പഴകിയ മത്സ്യം പിടികൂടി - CAUGHT

മാർക്കറ്റിന് മുന്നിൽ നിർത്തിയിട്ട ആന്ധ്രപ്രദേശ് രജിസ്ട്രേഷൻ കണ്ടയ്‌നർ ലോറിയിൽ നിന്നും രൂക്ഷമായ ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ വാടാനപ്പള്ളി പൊലീസിനെയും ആരോഗ്യ വകുപ്പ് അധികൃതരേയും വിവരമറിയിക്കുകയായിരുന്നു.

എട്ട് ലക്ഷം  15,000 കിലോ  പഴകിയ മത്സ്യം  പിടികൂടി  ആന്ധ്രപ്രദേശ് രജിസ്ട്രേഷൻ  രൂക്ഷമായ ദുർഗന്ധം  വാടാനപ്പള്ളി  കണ്ടയ്‌നർ  THRISSUR  CAUGHT  DECAYED FISH
തൃശൂരിൽ എട്ട് ലക്ഷം രൂപയുടെ 15,000 കിലോ പഴകിയ മത്സ്യം പിടികൂടി
author img

By

Published : Apr 11, 2020, 1:56 PM IST

തൃശൂർ : ഒഡീഷയിൽനിന്നും വിൽപനക്ക് കൊണ്ടുവന്ന എട്ട് ലക്ഷം രൂപയുടെ പഴകിയ മത്സ്യം തൃശൂർ വാടാനപ്പള്ളിയിൽ പിടികൂടി. വാടാനപ്പള്ളി മത്സ്യ മാർക്കറ്റിൽ എത്തിച്ച പതിനയ്യായിരം കിലോ മത്സ്യമാണ് പിടികൂടിയത്. തുടർന്ന് മത്സ്യ മാർക്കറ്റ് അടച്ചു പൂട്ടി.

തൃശൂരിൽ എട്ട് ലക്ഷം രൂപയുടെ 15,000 കിലോ പഴകിയ മത്സ്യം പിടികൂടി

ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. മാർക്കറ്റിന് മുന്നിൽ നിർത്തിയിട്ട ആന്ധ്രപ്രദേശ് രജിസ്ട്രേഷൻ കണ്ടയ്‌നർ ലോറിയിൽ നിന്നും രൂക്ഷമായ ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ വാടാനപ്പള്ളി പൊലീസിനെയും ആരോഗ്യ വകുപ്പ് അധികൃതരേയും വിവരമറിയിക്കുകയായിരുന്നു. പരിശോധനയിൽ 15,000 കിലോ മത്സ്യമാണ് കണ്ടെയ്‌നറിൽനിന്ന് കണ്ടെടുത്തത്. മാർക്കറ്റിൽ ഇറക്കിയ മത്സ്യങ്ങൾ കണ്ടയ്‌നർ ലോറിയിൽ തിരികെ കയറ്റി പൊലീസ് സീൽ ചെയ്യുകയും വാടാനപ്പള്ളി മത്സ്യ മാർക്കറ്റ് അടച്ചു പുട്ടുകയും ചെയ്തു. രാവിലെ ജില്ല അസിസ്റ്റൻ്റ് കമ്മീഷണർ സി.എ ജനാർദ്ദനൻ പരിശോധന നടത്തിയ ശേഷം മത്സ്യങ്ങൾ നശിപ്പിച്ചു.

കൊടുങ്ങല്ലൂരിൽ നിന്നുള്ള ഫുഡ് സേഫ്റ്റി ഓഫീസർ എസ്.കൃഷ്ണപ്രിയ, വാടാനപ്പള്ളി ഹെൽത്ത് ഇൻസ്പെക്‌ടർ കെ.ഗോപകുമാർ, വാടാനപ്പള്ളി പൊലീസ് ഇൻസ്പെക്‌ടർ പി.ആർ.ബിജോയ്, എസ്.ഐ പി.എം. സാദിഖലി , ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർ ടി.ജെ.പ്രിൻസ്, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.ആർ.ഷിജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.