ETV Bharat / state

സനൂപിന്‍റെ കൊലപാതകത്തിൽ സിപിഎമ്മിന്‍റെ സംസ്ഥാന വ്യാപക പ്രതിഷേധം - anoop

നാളെ ബ്രാഞ്ച് തലങ്ങളിലാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുക. രണ്ടു മാസത്തിനുള്ളില്‍ കൊല്ലപ്പെടുന്ന നാലാമത്തെ സിപിഎം പ്രവര്‍ത്തകനാണ് സനൂപെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.

ത്യശൂർ  സി.പി.എം  പുതുശേരി ബ്രാഞ്ച് സെക്രട്ടറി  സനൂപിന്‍റെ കൊലപാതകം  സി.പി.എം പ്രവര്‍ത്തകൻ  ബിജെപി  കൊലപാതകം  killing  death  CPM  BJP  anoop  puthussery branch secretary
സനൂപിന്‍റെ കൊലപാതകത്തിൽ സി.പി.എമ്മിന്‍റെ സംസ്ഥാന വ്യാപക പ്രതിഷേധം
author img

By

Published : Oct 5, 2020, 5:45 PM IST

ത്യശൂർ: തൃശൂരില്‍ സിപിഎം പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി സിപിഎമ്മിന്‍റെ പ്രതിഷേധം. ബ്രാഞ്ച് തലങ്ങളിലാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുക. രണ്ടു മാസത്തിനുള്ളില്‍ കൊല്ലപ്പെടുന്ന നാലാമത്തെ സിപിഎം പ്രവര്‍ത്തകനാണ് സനൂപെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. കായംകുളത്തും വെഞ്ഞാറമൂട്ടിലും കോണ്‍ഗ്രസാണ് കൊലപാതകത്തിനു പിന്നിലെങ്കില്‍ തൃശൂരില്‍ ബിജെപിക്കാരാണ് കൊലാപതകം നടത്തിയത്. സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനും ക്രമസമാധാനം തകര്‍ക്കാനുമുള്ള ആസൂത്രിത ഗൂഢാലോചന സംഭവങ്ങള്‍ക്കു പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തുടര്‍ച്ചയായി പാര്‍ട്ടി പ്രവര്‍ത്തകരെ കൊലപ്പെടുത്തി പ്രകോപനം സൃഷ്ടിക്കാനാണ് ഈ സംഘം ശ്രമിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞു. അത് തിരിച്ചറിഞ്ഞ് സംയമനത്തോടെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.