തൃശൂര്‍: കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേരുടെ പരിശോധന ഫലം രണ്ടാം വട്ടവും നെഗറ്റീവ്. നാളെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷം ഡിസ്‌ചാര്‍ജ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ജില്ലയിലാകെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 15,033 ആയി. പുതിയ കൊവിഡ് കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.
തൃശൂരിൽ തുടർച്ചയായ അഞ്ചാം ദിവസവും കൊവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വീടുകളിൽ 14,996 പേരും ആശുപത്രികളിൽ 37 പേരും ഉൾപ്പെടെ ആകെ 15,033 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുളളത്. ഇന്ന് 340 പേരോട് പുതുതായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. ലോക്ക് ഡൗണ്‍ ലംഘിച്ച് നിരത്തിൽ ഇറങ്ങിയതുമായി ബന്ധപ്പെട്ട് 447 കേസുകൾ രജിസ്റ്റർ ചെയ്ത പൊലീസ് 521 പ്രതികളെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്.