ETV Bharat / state

കൊവിഡ് ബാധിച്ച് മരിച്ച ഡിന്നി ചാക്കോയുടെ മൃതദേഹം സംസ്‌കരിച്ചു

ക്രിസ്തീയ ആചാരപ്രകാരം മൃതദേഹം സംസ്കരിക്കണമെന്ന ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച് ജില്ലാ കലക്ടറുടെ പ്രത്യേക ഉത്തരവിലാണ് സംസ്കാരം നടത്തിയത്.

COVID DEATH  COVID DEATH FUNERAL  CHALAKKUDY  ചാലക്കുടി  ഡിന്നി ചാക്കോ  തൃശൂർ മെഡിക്കൽ കോളജ്  ചാലക്കുടി തച്ചുടപറമ്പ് സെന്‍റ് സെബാസ്റ്റ്യൻസ് പള്ളി
കൊവിഡ് ബാധിച്ച് മരിച്ച ഡിന്നി ചാക്കോയുടെ മൃതദേഹം സംസ്‌കരിച്ചു
author img

By

Published : Jun 11, 2020, 12:50 AM IST

തൃശ്ശൂര്‍: കൊവിഡ് ബാധിച്ച് മരിച്ച തൃശൂർ ചാലക്കുടി സ്വദേശി ഡിന്നി ചാക്കോയുടെ മൃതദേഹം സംസ്‌കരിച്ചു. പള്ളി സെമിത്തേരിയിൽ മൃതദേഹം അടക്കാനാകില്ലെന്ന് ഇടവക്കാര്‍ നിലപാട് സ്വീകരിച്ചിരുന്നു. ക്രിസ്തീയ ആചാരപ്രകാരം മൃതദേഹം സംസ്കരിക്കണമെന്ന ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച് ജില്ലാ കലക്ടറുടെ പ്രത്യേക ഉത്തരവിലാണ് സംസ്കാരം നടത്തിയത്. മാലിദ്വീപിൽ നിന്നെത്തിയ ഡിന്നി ചാക്കോക്ക് മെയ് 16നാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു.

മൃതദേഹം സംസ്കരിക്കുന്നതിന് ചാലക്കുടി തച്ചുടപറമ്പ് സെന്‍റ് സെബാസ്റ്റ്യൻസ് പള്ളി കമ്മിറ്റി അനുവാദം നിഷേധിക്കുകയായിരുന്നു. പള്ളിയിൽ നിലവിലുള്ള വോൾട്ട് ടൈപ്പ് ശ്മശാനത്തിൽ കൊവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിക്കാൻ സാധിക്കില്ല. എന്നാൽ പ്രദേശത്ത് ആഴത്തിൽ കുഴിവെട്ടി മൃതദേഹം സംസ്‌കരിക്കുമ്പോൾ അഞ്ച് അടിയിൽ വെള്ളം കാണുന്നതിനാൽ ഇടവകക്കാര്‍ എതിർക്കുകയായിരുന്നു. തുടർന്ന് ഡിന്നിയുടെ വീട്ടുകാർ നൽകിയ അപേക്ഷയിൽ പള്ളികമ്മിറ്റി മൂന്ന് മണിക്കൂറിലധികം ചർച്ച ചെയ്തങ്കിലും മൃതദേഹം സംസ്കരിക്കുന്നതിന് ഭൂരിഭാഗം അംഗങ്ങളും വിയോജിപ്പ് രേഖപ്പെടുത്തി.

എന്നാൽ ഡിന്നിയുടെ മൃതദേഹം പള്ളിയിൽ എത്തിക്കുന്നതറിഞ്ഞ് ഇടവകയിലെ ആളുകൾ എത്തിയിരുന്നു. ഇത് നേരിയ സംഘർഷാവസ്ഥക്ക് കാരണമായി. തുടർന്ന് ജില്ലാ കലക്ടർ എത്തി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. തുടർന്ന് സെമിത്തേരിയിൽ ഒമ്പത് അടി താഴ്ചയിൽ കുഴിവെട്ടി സംസ്കരിക്കാൻ കലക്ടർ ഉത്തരവിടുകയായിരുന്നു. രാത്രി 8.30 ഓടെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സംസ്കാരം നടത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.