തൃശൂർ: തൃശൂർ കോർപറേഷനിൽ വീണ്ടും ഒരു ഉദ്യോഗസ്ഥന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്ലാനിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കുന്നംകുളം സ്വദേശിയായ 49കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോർപറേഷനിൽ കൊവിഡ് ബാധിതരുടെ എണ്ണം ഇതോടെ ആറായി.
മുൻപ് രോഗം ബാധിച്ചത് കോർപറേഷൻ ശുചീകരണ തൊഴിലാളികൾക്കായിരുന്നു. തുടർന്ന് കോർപറേഷൻ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ 15ന് മന്ത്രി വി എസ് സുനിൽകുമാറിനൊപ്പം കോർപറേഷനിൽ നടന്ന യോഗത്തിൽ പങ്കെടുത്ത ആരോഗ്യ പ്രവർത്തകക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. യോഗത്തിൽ പങ്കെടുത്ത 18 പേരോട് മെഡിക്കൽ ബോർഡ് നിരീക്ഷണത്തിൽ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്. വി.എസ് സുനിൽകുമാറിന് കൊവിഡ് ഇല്ലെന്ന് ഫലം വന്നെങ്കിലും സമ്പർക്ക വിലക്ക് തുടരും.