ETV Bharat / state

തൃശൂര്‍ പൂരനഗരിയിലെ എക്‌സിബിഷൻ സ്റ്റാളിൽ 18 പേർക്ക് കൊവിഡ്

പ്രദർശന നഗരിയിലെ വ്യാപാരികൾക്കും തൊഴിലാളികൾക്കും ആണ് കൊവിഡ് സ്ഥിരീകരിച്ചത്.

Covid  trissur pooram  pooram  പൂരം  കൊവിഡ്  തൃശൂർ പൂരം  കൊറോണ
പൂര നഗരിയിലെ എക്‌സിബിഷൻ സ്റ്റാളിൽ 18 പേർക്ക് കൊവിഡ്
author img

By

Published : Apr 20, 2021, 4:49 PM IST

തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള എക്‌സിബിഷൻ സ്റ്റാളിലെ 18 പേർക്ക് കൊവിഡ്. പ്രദർശന നഗരിയിലെ വ്യാപാരികൾക്കും തൊഴിലാളികൾക്കും ആണ് കൊവിഡ് സ്ഥിരീകരിച്ചത്. 18 പേരെയും നിരീക്ഷണത്തിലാക്കി. ഇവരുടെ സമ്പർക്ക പട്ടിക പരിശോധിച്ചുവരികയാണ്.

ALSO READ: പൂരം തിരുവമ്പാടിക്ക് പ്രതീകാത്മകമായി മാത്രം ; പാറമേക്കാവ് ആഘോഷിക്കും.

ജില്ല ആരോഗ്യ വകുപ്പിന്‍റെയും ദേവസ്വത്തിന്‍റെയും നേതൃത്വത്തിലാണ് പൂരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് കൊവിഡ് പരിശോധന സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ മുതൽ മേളക്കാർ, ആനപ്പാപ്പാൻമാർ, മാധ്യമപ്രവർത്തകർ, എക്‌സിബിഷൻ നഗരിയിലുള്ള കച്ചവടക്കാർ, 8 ഘടക ക്ഷേത്രങ്ങളിലെയും പാറമേക്കാവ് തിരുവമ്പാടി ക്ഷേത്രങ്ങളിലെയും പൂരത്തിൽ സംബന്ധിക്കുന്നവർ തുടങ്ങി എല്ലാവര്‍ക്കും ആർടിപിസിആർ പരിശോധന നടത്തുന്നുണ്ട്.

ALSO READ: തൃശൂർപൂരം ചടങ്ങുകള്‍ മാത്രമാക്കി നടത്തും;പൊതുജനത്തിന് പ്രവേശനമില്ല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.