ETV Bharat / state

തൃശൂരില്‍ കൊവിഡ് 19; റൂട്ട് മാപ്പ് പുറത്തുവിട്ടു

author img

By

Published : Mar 13, 2020, 5:53 PM IST

രോഗബാധിതനായ യുവാവ് എട്ട് ദിവസത്തിനിടെ ഒമ്പത് ഇടങ്ങളില്‍ പോയി. വിശദമായ സമ്പർക്ക പട്ടിക തയ്യാറാക്കാൻ പത്ത് അംഗ സംഘത്തെ ചുമതലപ്പെടുത്തി.

തൃശൂരില്‍ കൊവിഡ് 19  കൊവിഡ് 19 സ്ഥിരീകരിച്ചയാൾ  റൂട്ട് മാപ്പ് പുറത്തുവിട്ടു  covid 19  covid 19 confirmed thrissur  covid 19 thrissur  route map  covid 19 route map
തൃശൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ചയാൾ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

തൃശൂര്‍: തൃശൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ചയാൾ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങള്‍ ജില്ലാ കലക്‌ടര്‍ പുറത്തുവിട്ടു. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 385 പേർ നിരീക്ഷണത്തില്‍. രോഗബാധിതനായ യുവാവ് എട്ട് ദിവസത്തിനിടെ ഒമ്പത് ഇടങ്ങളില്‍ പോയി. വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തതായും കണ്ടെത്തിയിട്ടുണ്ട്. രോഗിയുടെ ബന്ധുവായ കുട്ടിക്ക് പനി ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ചാവക്കാട് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.

രോഗിയുമായി ഇടപെട്ട രണ്ട് പഞ്ചായത്ത് അംഗങ്ങൾ നിരീക്ഷണത്തിലുണ്ട്. ഒരു ഡോക്ടറോടും വീട്ടിൽ നിരീക്ഷണത്തില്‍ കഴിയാൻ നിർദേശിച്ചിട്ടുണ്ട്. വിശദമായ സമ്പർക്ക പട്ടിക തയ്യാറാക്കാൻ പത്ത് അംഗ സംഘത്തെ ചുമതലപ്പെടുത്തി. രോഗിയുടെ സഞ്ചാര പാതയെക്കുറിച്ച് റൂട്ട്മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. റിസോർട്ട്, ഭക്ഷണ ശാലകൾ, ബേക്കറികൾ, സിനിമാ തിയേറ്റർ, ഷോപ്പിങ് മാൾ തുടങ്ങിയ ഇടങ്ങൾ സന്ദർശിച്ചിരുന്നു.

ഫെബ്രുവരി 29ന് നാട്ടിൽ എത്തിയ ഇയാളെ മാർച്ച് ഏഴിനാണ് ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുന്നത്. ഈ ഒരാഴ്ച കാലയളവിലെ സഞ്ചാര വിവരങ്ങൾ വിശദമായി തന്നെ ജില്ലാ ഭരണകൂടം ശേഖരിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ നാളെ ജില്ലയിലെ തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗവും വിളിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.