തൃശൂർ: തൃശൂർ കോർപ്പറേഷൻ കോവിലകത്തുംപാടത്ത് നിർമ്മിക്കുന്ന വാണിജ്യസമുച്ചയത്തിന്‍റെ നിർമാണം ആരംഭിച്ചു. തണ്ണീർത്തടത്തിലാണ് നിർമാണമെന്നാരോപിച്ച് കോൺഗ്രസും പ്രതിപക്ഷവും പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിവാദത്തിലായ കെട്ടിട നിർമാണം എതിർപ്പിനെ തുടർന്ന് നിർത്തിവെച്ചതാണ് ഇപ്പോൾ പുനാരാരംഭിച്ചിരിക്കുന്നത്. 15 കോടി രൂപ ചിലവെഴിച്ച് 72,000 ചതുരശ്ര അടി വിസ്‌തീർണത്തിൽ അഞ്ചു നിലകളിലായി നിർമിക്കുന്ന വാണിജ്യ സമുച്ചയം തൃശ്ശൂരിൽ ആദ്യത്തേതാണ്. 80 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ആധുനിക രീതിയിൽ ബേസ്‌മെന്‍റ് ഫ്‌ളോറും ഉൾപ്പെടുന്നതാണ് കെട്ടിടം. ഒരു വർഷത്തിനുള്ളിൽ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചാണ് കെട്ടിടം നിർമ്മിക്കുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. എന്നാൽ 2003-ല്‍ കെട്ടിടം നിര്‍മാണത്തിന് അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് കോര്‍പറേഷന്‍റെ വാദം. മാത്രവുമല്ല ഭൂമിയുടെ മൂന്നു അതിരുകളിലും നിലവില്‍ കെട്ടിടമുണ്ട്. മുന്നിലാകട്ടെ റോഡും. ഇതുവഴി കടന്നുപോകുന്ന കാന മണ്ണിട്ട് മൂടിയത് നീക്കണമെന്ന നിര്‍ദ്ദേശം മാത്രമാണ് റവന്യൂ വകുപ്പില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. നിര്‍മാണം അനധികൃതമല്ലെന്നും വാണിജ്യ സമുച്ചയം യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്നതാണെന്നും മേയർ അജിത വിജയൻ പറഞ്ഞു.
കഴിഞ്ഞ സെപ്‌റ്റംബറിൽ ശിലാസ്ഥാപനം തീരുമാനിച്ചപ്പോൾ നിർമാണം വിവാദത്തിലായതോടെ മന്ത്രി സുനിൽകുമാർ വിട്ടു നിൽക്കുകയായിരുന്നു. ഇതേ തുടർന്ന് മേയർ തന്നെയാണ് ശിലാസ്ഥാനം നടത്തിയത്. പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അന്ന് ശിലാസ്ഥാപനത്തിന് ഉപയോഗിച്ച കല്ല് എടുത്ത് മാറ്റിയിരുന്നു. തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വരുന്നതിനു മുമ്പേ ഇതേ ഭൂമിയില്‍ കെട്ടിടം നിര്‍മിക്കാന്‍ അനുമതിയുണ്ടെന്ന വാദത്തോടെയാണ് കോർപ്പറേഷന്‍ നിർമാണവുമായി മുന്നോട്ട് പോകുന്നത്.