ETV Bharat / state

കൊറോണ വൈറസ്; വിദ്യാർഥിനിയുടെ പരിശോധനാ ഫലം നെഗറ്റീവ്

author img

By

Published : Feb 10, 2020, 3:34 AM IST

കഴിഞ്ഞ രണ്ടുവട്ടം പരിശോധന നടത്തിയതിലും പോസിറ്റീവായി കണ്ടെത്തിയ രക്ത സാമ്പിളാണ് ഇപ്പോഴത്തെ ഫലത്തിൽ ഇപ്പോഴത്തെ ഫലത്തിൽ നെഗറ്റീവെന്ന് കണ്ടെത്തിയത്.

Novel Corona virus  thrissur corona  negative corona thrissur  കൊറോണ വൈറസ്  കൊറോണ  തൃശൂർ കൊറോണ
കൊറോണ വൈറസ്

തൃശൂർ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർഥിനിയുടെ പരിശോധനാ ഫലം നെഗറ്റീവ്. കഴിഞ്ഞ രണ്ട് പ്രാവശ്യം നടത്തിയ പരിശോധനയിലും പോസിറ്റീവായി കണ്ടെത്തിയ രക്ത സാമ്പിളാണ് ഇപ്പോഴത്തെ ഫലത്തിൽ നെഗറ്റീവെന്ന് കണ്ടെത്തിയത്. തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിനിയുടെ അടുത്ത ഫലം കൂടി നെഗറ്റീവ് ആയാൽ തുടർനടപടികൾ മെഡിക്കൽ ബോർഡ് തീരുമാനിക്കും. ഫെബ്രുവരി എട്ടിന് ഒരു സാമ്പിൾ കൂടി പരിശോധനയ്ക്ക് അയച്ചിരുന്നു. അതേസമയം, നിലവിൽ ആശങ്കയുടെ സ്ഥിതി ഇല്ലെങ്കിലും ജാഗ്രത ഒട്ടും കുറക്കുന്നില്ല. കൂടാതെ, വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. രോഗബാധയിൽ ആശങ്കയില്ലെങ്കിലും ജാഗ്രത ഒട്ടും കുറക്കില്ലെന്ന് മന്ത്രി എ.സി മൊയ്‌തീൻ പറഞ്ഞു.

കൊറോണ വൈറസ്; വിദ്യാർഥിനിയുടെ പരിശോധനാ ഫലം നെഗറ്റീവ്
രോഗലക്ഷണങ്ങളോടെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേരെ ഡിസ്‌ചാർജ് ചെയ്‌തു. നിലവിൽ തൃശൂർ ജില്ലയിൽ ഏഴ് പേർ ആശുപത്രികളിലുണ്ട്. ഇതിൽ മൂന്ന് പേർ മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ട് പേർ ചാലക്കുടിയിലും ചികിത്സയിൽ തുടരുന്നു. മറ്റ് രണ്ട് പേർ കൊടുങ്ങല്ലൂരിലും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ്. 248പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം പരിശോധനയ്ക്കായി മൂന്ന് സാമ്പിളുകൾ അയച്ചിരുന്നു. 83 സാമ്പിളുകളാണ് ഇതുവരെ പരിശോധനക്ക് അയച്ചിട്ടുള്ളത്. അതിൽ 75 സാമ്പിളുകളുടെയും പരിശോധനാഫലം ലഭിച്ചു. നിലവിൽ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് സാമ്പിളുകൾ അയക്കുന്നത്. സാമ്പിളുകളിൽ പുതിയ പോസിറ്റീവ് കേസുകൾ കണ്ടെത്തിയിട്ടില്ല.
കുന്നംകുളത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി വാട്‌സാപ്പിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. വലപ്പാട് തളിക്കുളം സ്വദേശി ബിപീഷ്, ഇരിങ്ങാലക്കുട സ്വദേശി പ്രദോഷ് എന്നിവരെയാണ് അറസ്റ്റ് ചെയതത്. ഇതോടെ, കൊറോണ ബാധയുമായി ബന്ധപ്പെട്ട വ്യാജസന്ദേശം പ്രചരിപ്പിച്ചതിന് റൂറൽ പൊലീസിന് കീഴിൽ നാല് കേസിലായി നാല് പേരും സിറ്റി പൊലീസിന് കീഴിൽ രണ്ട് കേസിലായി എട്ട് പേരുമടക്കം 12 പേർ അറസ്റ്റിലായി. സ്‌കൂളുകളിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും കൊറോണ വൈറസുമായി ബന്ധപ്പെട്ട് പരിശീലനം നൽകും. ഇതിനായി സ്‌കൂളുകളിൽ പ്രത്യേക അസംബ്ലി ചേർത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Intro:കൊറോണ വൈറസ് ബാധ സ്ഥ്തീകരിച്ച് തൃശൂർ മെഡിക്കൽ കോളേജിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിനിയുടെ പരിശോധനാ ഫലം നെഗറ്റീവ്.അടുത്ത ഫലം കൂടി നെഗറ്റീവ് ആയാൽ തുടർനടപടികൾ മെഡിക്കൽ ബോർഡ് തീരുമാനിക്കും. 

Body:കൊറോണ രോഗബാധ സ്ഥിതീകരിച്ചു തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിനിയുടെ സാമ്പിൾ കഴിഞ്ഞ രണ്ടു വട്ടം പരിശോധന നടത്തിയതിലും പോസിറ്റീവായി കണ്ടിരുന്നു.ഈ മാസം ആറാം തിയ്യതി അയച്ച സാമ്പിളിലാജ് പരിശോധനാഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തിയത്.വിദ്യാർഥിനിയുടെ അടുത്ത ഫലം കൂടി നെഗറ്റീവ് ആയാൽ തുടർനടപടികൾ മെഡിക്കൽ ബോർഡ് തീരുമാനിക്കും. ഫെബ്രുവരി എട്ടിന് ഒരു സാമ്പിൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.അതേസമയം, നിലവിൽ ആശങ്കയുടെ സ്ഥിതി ഇല്ലെങ്കിലും ജാഗ്രത ഒട്ടും കുറക്കുന്നില്ല. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.രോഗബാധയിൽ ആശങ്കയില്ലെങ്കിലും ജാഗ്രത കുറക്കുന്നില്ലയെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു.

ബൈറ്റ് എ.സി. മൊയ്തീൻ

രോഗലക്ഷണങ്ങളോടെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. നിലവിൽ തൃശൂർ ജില്ലയിൽ ഏഴ് പേർ ആശുപത്രികളിൽ കഴിയുന്നു. ഇതിൽ മൂന്ന് പേർ മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ട് പേർ ചാലക്കുടിയിലും ഒരാൾ കൊടുങ്ങല്ലൂരിലും ഒരാൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ്. 248 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നു. ഇന്ന് പരിശോധനയ്ക്കായി മൂന്ന് സാമ്പിളുകൾ അയച്ചിട്ടുണ്ട്. 57 പേരുടേതായി 83 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. അതിൽ 75 സാമ്പിളുകളുടെയും പരിശോധനാഫലം ലഭിച്ചു. നിലവിൽ ആലപ്പുഴയിലേക്കാണ് സാമ്പിളുകൾ അയക്കുന്നത്. സാമ്പിളുകളിൽ പുതിയ പോസിറ്റീവ് ഫലം ഒന്നുമില്ല.സാമൂഹ്യമാധ്യമമായ വാട്ട്‌സാപ്പിൽ കുന്ദംകുളത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി വ്യാജവാർത്ത അയച്ചതുമായി ബന്ധപ്പെട്ട കേസിൽ ഞായറാഴ്ച രണ്ട് പേരെ തൃശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് തളിക്കുളം മൂത്തേഴത്ത് ഹൂസിൽ ബിപീഷ് (26), ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി താനിശ്ശേരി മൂത്തേഴത്ത് ഹൗസിൽ പ്രദോഷ് (52) എന്നിവരെയാണ് അറസ്റ്റ് ചെയതത്. ഇതോടെ, കൊറോണ ബാധയുമായി ബന്ധപ്പെട്ട വ്യാജസന്ദേശം പ്രചരിപ്പിച്ചതിന് റൂറൽ പോലീസിന് കീഴിൽ നാല് കേസിലായി നാല് പേരും സിറ്റി പോലീസിന് കീഴിൽ രണ്ട് കേസിലായി എട്ട് പേരുമടക്കം 12 പേർ അറസ്റ്റിലായി.സ്‌കൂളുകളിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും കൊറോണ ബാധയുമായി ബന്ധപ്പെട്ട പരിശീലനം നൽകും. സ്‌കൂളുകളിൽ ഇതിനായി പ്രത്യേക അസംബ്ലി ഇതിനകം ചേർന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഇ ടിവി ഭാരത്
തൃശ്ശൂർ

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.