ETV Bharat / state

കാണാതായിട്ട് രണ്ട് ദിവസം; ചാവക്കാട് മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതം

ബ്ലാങ്ങാട് ബീച്ചില്‍ നിന്ന് മത്സ്യബന്ധത്തിന് പോയ ആറംഗ സംഘമാണ് വള്ളം മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്. സംഘത്തിലെ രണ്ട് പേരെ ഇതുവരെയും കണ്ടെത്താനായില്ല

Chavakkad boat accidant  മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതം  ചാവക്കാട് ബീച്ച്  ചാവക്കാട് കടല്‍  chavakkad beach  chavakkad sea  വള്ളം മറിഞ്ഞു  ബ്ലാങ്ങാട്  മത്സ്യത്തൊഴിലാളി  മത്സ്യത്തൊഴിലാളി അപകടം  ചാവക്കാട് വള്ളം മറിഞ്ഞു  മത്സ്യത്തൊഴിലാളികളെ കാണാതായി  ഫൈബര്‍ വഞ്ചി മറിഞ്ഞു  ഫൈബര്‍ വഞ്ചി  പുല്ലൂർവിള  മുനക്കക്കടവ് അഴിമുഖം  ചാവക്കാട് ബീച്ചില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതം
കാണാതായിട്ട് രണ്ട് ദിവസം; ചാവക്കാട് മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതം
author img

By

Published : Aug 3, 2022, 4:15 PM IST

തൃശ്ശൂര്‍: ചാവക്കാട് കടലില്‍ കഴിഞ്ഞ ദിവസം വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ രണ്ട് മത്സ്യ തൊഴിലാളികളെ ഇതുവരെ കണ്ടെത്താനായില്ല. തിരുവനന്തപുരം പുല്ലൂർ വിള സ്വദേശികളായ മണിയൻ, ഗിൽബർട്ട് എന്നിവരെയാണ് കടലില്‍ കാണാതായത്. ബ്ലാങ്ങാട് ബീച്ചില്‍ നിന്നാണ് ആറ് പേരടങ്ങുന്ന സംഘം മത്സ്യബന്ധനത്തിന് പോയത്. തിങ്കളാഴ്‌ച(01.08.2022) വൈകിട്ട് ചാവക്കാട് മുനക്കക്കടവ് അഴിമുഖത്തിന് സമീപം വച്ച് വള്ളത്തിന്‍റെ യന്ത്രം തകരാറിലായതോടെയാണ് അപകടമുണ്ടായത്.

ചാവക്കാട് ബീച്ചില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതം

വള്ളത്തിലുണ്ടായിരുന്ന നാല് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. പുല്ലൂർവിള സ്വദേശികളായ സുനിൽ, വർഗീസ്, സെല്ലസ്, സന്തോഷ് എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്. സംഘം സഞ്ചരിച്ച ഫൈബര്‍ വഞ്ചിയും വലയുമുള്‍പ്പെടെയുള്ള ഉപകരണങ്ങളും കഴിഞ്ഞ ദിവസം കരക്കടിഞ്ഞിരുന്നു.

അപകടം നടന്ന് രണ്ടാം ദിവസമായ ഇന്നും ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് ഹെലികോപ്‌റ്ററെത്തി പരിശോധന നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് തിരിച്ച് പോയി. സംഭവത്തെ തുടര്‍ന്ന് കോസ്റ്റൽ ഗാർഡിന്‍റെ കപ്പലും തെരച്ചില്‍ നടത്തിയിരുന്നു.

കടൽക്ഷോഭം കൂടുതലായതിനാൽ ബോട്ടുകള്‍ ഇറക്കിയുള്ള അന്വേഷണത്തിന് സാധ്യമല്ല. എൻ.കെ. അക്‌ബർ എം.എൽ.എ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ ജയന്തി, താലൂക്ക് താഹസിൽദാർ ടി.കെ.ഷാജി, പഞ്ചായത്ത് പ്രസിഡന്‍റ് ഹസീന താജുദ്ദീൻ തുടങ്ങിയവരും കടപ്പുറത്ത് എത്തിയിരുന്നു.

also read:ശക്തികുളങ്ങരയിൽ മത്സ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞു; രണ്ട് പേരെ കാണാതായി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.